പുല്‍ക്കൊടിത്തുമ്പിലും (സംഘഗാനം )
This page was generated on May 21, 2024, 8:58 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1989
സംഗീതംലോഹിദാസ്‌
ഗാനരചനഎം ഗോപി
ഗായകര്‍രാധിക തിലക്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:48:08.

പുല്‍ക്കൊടിത്തുമ്പിലും പുതുമഞ്ഞു വീഴവേ
പുലര്‍കാലസ്വപ്നങ്ങളായി
ചാമരം വീശുന്നു മേഘജാലങ്ങള്‍
ഞാനുമെന്‍ മനസ്സും പുലരിതന്‍ മടിയില്‍
ഉണരുകയായ്‌ ആത്മസംഗീതത്താല്‍
(പുല്‍ക്കൊടിത്തുമ്പിലും....)

ആ കിളിക്കൂട്ടങ്ങള്‍ ഏതോ മന്ത്രങ്ങള്‍
ക്ഷേത്രാങ്കണങ്ങളില്‍ ചൊല്ലുന്നു
ആ കിളിക്കൂട്ടങ്ങള്‍ ഏതോ മന്ത്രങ്ങള്‍
ക്ഷേത്രാങ്കണങ്ങളില്‍ ചൊല്ലുന്നു
ആദിത്യസാമീപ്യം ആകാശ തീര്‍ത്ഥത്തില്‍
അലഞൊറിയുകയായ് പുലരിയിതില്‍.....
ആദിത്യസാമീപ്യം ആകാശ തീര്‍ത്ഥത്തില്‍
അലഞൊറിയുകയായ് പുലരിയിതില്‍.....
(പുല്‍ക്കൊടിത്തുമ്പിലും....)

ആ നീല സാനുവില്‍ മാനുകള്‍ നിദ്രവിട്ടു
മേയാന്‍ തുടങ്ങുന്ന നിമിഷങ്ങളായ്
ആ നീല സാനുവില്‍ മാനുകള്‍ നിദ്രവിട്ടു
മേയാന്‍ തുടങ്ങുന്ന നിമിഷങ്ങളായ്
ആരോ പാടുന്ന ഗാനത്തിന്‍ പല്ലവി
ശ്രുതിസുഖമരുളവേ ഭൂപാളമായി...
ആരോ പാടുന്ന ഗാനത്തിന്‍ പല്ലവി
ശ്രുതിസുഖമരുളവേ ഭൂപാളമായി...

(പുല്‍ക്കൊടിത്തുമ്പിലും....) (2)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts