കതിവനൂർ വീരനെ (കളിയാട്ടം )
This page was generated on April 30, 2024, 11:04 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1997
സംഗീതംകൈതപ്രം
ഗാനരചനകൈതപ്രം
ഗായകര്‍കല്ലറ ഗോപന്‍
രാഗംകല്യാണി
അഭിനേതാക്കള്‍സുരേഷ് ഗോപി ,മഞ്ജു വാര്യർ ,ബിന്ദുപണിക്കർ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:48:04.
പൂവത്തറയില്‍ പോന്നുവന്നവളേ ചെമ്മരത്തീയേ
ദാഹിക്കുന്നൂ സംഭരം തരുമോ ചെമ്മരത്തീയേ

കതിവനൂര്‍ വീരനേ നോമ്പുനോറ്റിരുന്നു
മാമയില്‍പ്പീലിപോല്‍ അഴകോലും ചെമ്മരത്തി
പൂങ്കോഴികരഞ്ഞു കളിത്തോഴിയുറങ്ങി
അവള്‍മാത്രമുണ്ണാതെയുറങ്ങാതെ കഴിഞ്ഞു
വില്ലാളിവീരനെ ഒരുനോക്കു കാണുവാന്‍
നൊമ്പരം പൂണ്ടവള്‍ മനം നൊന്തുപിടഞ്ഞു
കതിവനൂര്‍ വീരനേ നോമ്പുനോറ്റിരുന്നു
മാമയില്‍പ്പീലിപോല്‍ അഴകോലും ചെമ്മരത്തി

ചെമ്മരത്തീയാ വേര്‍വെണീറ്റു
കതിവനൂരമ്മ...

കുടകുമലയിലെ കണ്ണേറാത്താഴ്വരയില്‍
കളരികളായിരം കീഴടങ്ങിനിന്നു
ഏഴാഴികളും പതിനേഴുമലയും
കതിവനൂര്‍ വീരനേ എതിരേറ്റു നിന്നു
ഏഴിനും മീതെ മണിശംഖുമുഴങ്ങി
വില്ലാളിവീരനെ മാളോരു വണങ്ങി
കതിവനൂര്‍ വീരനേ നോമ്പുനോറ്റിരുന്നു
മാമയില്‍പ്പീലിപോല്‍ അഴകോലും ചെമ്മരത്തി

കേട്ടീലായോ നീ മകളേയെന്‍ ചെമ്മരത്തീയേ

ആദിത്യചന്ദ്രന്മാര്‍ ചതിയാലെ മറഞ്ഞൂ
കളരിവിളക്കുകള്‍ കൊടുംകാറ്റിലണഞ്ഞു
കലിതുള്ളിയുറയുന്ന കതിവനൂര്‍ വീരനേ
കുടകന്റെ കൈകള്‍ ചതികൊണ്ടു ചതിച്ചു
കണ്ണീരുവീണെന്‍ മലനാടുമുങ്ങീ
പോര്‍വിളികേട്ടെന്റെ മനക്കോട്ട നടുങ്ങി


കതിവനൂര്‍ വീരന്റെ കഥകേട്ടുപിടഞ്ഞു
മാമയില്‍പ്പീലിപോല്‍ അഴകോലും ചെമ്മരത്തി
പൂങ്കോഴികരഞ്ഞു തോഴിമാര്‍ പിരിഞ്ഞു
ചതിത്തീയിലവളന്നുടലോടെ മറഞ്ഞൂ
കതിവനൂര്‍വീരന്റെ കനലോടുചേര്‍ന്നവള്‍
സ്വര്‍ഗ്ഗത്തിലേക്കൊരു കിളിയായ് പറന്നൂ






malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts