വിശദവിവരങ്ങള്‍ | |
വര്‍ഷം | 2005 |
സംഗീതം | രമേഷ് നാരായണ്‍ |
ഗാനരചന | കൈതപ്രം |
ഗായകര്‍ | അദ്നാൻ സാമി |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | സുരേഷ് ഗോപി ,ശോഭന |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:47:27.
ചാഞ്ചാടിയാടി ഉറങ്ങു നീ ചരിഞ്ഞാടിയാടി ഉറങ്ങു നീ ആകാശത്തൂഞ്ഞാല്‍ ആടു നീ കാണാക്കിനാക്കണ്ടുറങ്ങു നീ (ചാഞ്ചാടിയാടി) അമ്പോറ്റിയേ നീ കണ്ടോണ്ടുറങ്ങുമ്പം കല്‍ക്കണ്ടക്കുന്നൊന്നു കാണായ് വരും കല്‍ക്കണ്ടക്കുന്നിന്റെ ഉച്ചീല് ചെല്ലുമ്പം അംബിളിത്തമ്പ്രാന്റെ കോലോം കാണാം ആ കോലോത്തെത്തുമ്പോള്‍ അവിടം എന്തൊരു രസമെന്നോ പാല്‍ക്കാവടിയുണ്ട് അരികേ പാല്പ്പായസ്സപ്പുഴയുണ്ട് അവിടെ കാത്തു കാത്തൊരമ്മയിരിപ്പുണ്ട് (ചാഞ്ചാടിയാടി) അമ്മ നടക്കുമ്പോള്‍ ആകാശച്ചെമ്പൊന്നിന് ചിലമ്പാകെ ചിലുമ്പുന്ന പാദസരം അമ്മേടെ കയ്യിലേ കിങ്ങിണിക്കളിപ്പാട്ടം കിലുങ്ങാതെ കിലുങ്ങുന്ന കിലുക്കാംപെട്ടി ആ പെട്ടി തുറന്നാലോ അതിലായിരം നക്ഷത്രം ആ നക്ഷത്രക്കൂട്ടില്‍ നിറയെ സ്നേഹപ്പൂങ്കിളികള്‍ കിളിപാടും പാട്ടിലൊരമ്മ മനസ്സുണ്ട് (ചാഞ്ചാടിയാടി) |