വിശദവിവരങ്ങള്‍ | |
വര്‍ഷം | 1988 |
സംഗീതം | എം ബി ശ്രീനിവാസന് |
ഗാനരചന | പരമ്പരാഗതം (ഇരയിമ്മന്‍ തമ്പി) |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ശങ്കരാഭരണം |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:47:23.
ഓമനത്തിങ്കള്‍ക്കിടാവോ നല്ല കോമളത്താമരപ്പൂവോ പൂവില്‍ നിറഞ്ഞ മധുവോ പരിപൂര്‍ണേന്ദു തന്റെ നിലാവോ പുത്തന്‍ പവിഴക്കൊടിയോ ചെറു തത്തകള്‍ കൊഞ്ചും മൊഴിയോ ചാഞ്ചാടി ആടും മയിലോ മൃദു പഞ്ചമം പാടും കുയിലോ തുള്ളും ഇളമാന്‍ കിടാവോ ശോഭ കൊള്ളുന്നോരന്നക്കൊടിയോ ഈശ്വരന് തന്ന നിധിയോ പരമേശ്വരി ഏന്തും കിളിയോ ഓമനത്തിങ്കള്‍ക്കിടാവോ നല്ല കോമളത്താമരപ്പൂവോ |