മറക്കാന്‍ കഴിയുമോ (കണ്ണൂര്‍ ഡീലക്സ്‌ )
This page was generated on May 6, 2024, 1:09 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1969
സംഗീതംവി ദക്ഷിണാമൂർത്തി
ഗാനരചനശ്രീകുമാരൻ തമ്പി
ഗായകര്‍കമുകറ പുരുഷോത്തമൻ
രാഗംനീലാംബരി
അഭിനേതാക്കള്‍പ്രേം നസീര്‍ ,ഷീല ,അടൂര്‍ ഭാസി ,ശങ്കരാടി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:37:54.
മറക്കാന്‍ കഴിയുമോ പ്രേമം
മനസ്സില്‍ വരയ്ക്കും വര്‍ണ്ണചിത്രങ്ങള്‍
മായ്ക്കാന്‍ കഴിയുമോ (മറക്കാന്‍)

നീലാഞ്ജനമിഴി നീയെവിടേ
നീറും കരളുമായ് ഞാനിവിടെ (നീലാഞ്ജനമിഴി)
അന്നു നാമൊന്നായ് ലാളിച്ച സങ്കല്പ-
സംഗീതവീണകള്‍ ഇന്നെവിടെ?
തകര്‍ന്നുവോ തന്തി തകര്‍ന്നുവോ
തളിരിട്ട മോഹങ്ങള്‍ കരിഞ്ഞുവോ (മറക്കാന്‍)

ഒരു നോക്കു കാണാനാവുകില്ലേ
ഒന്നുരിയാടാന്‍ വരികയില്ലേ (ഒരു നോക്കു)
ഓമനമലരുകള്‍ ചൂടും വാര്‍മുടി
ഒന്നു തലോടാന്‍ കഴിയുകില്ലേ..?
അകന്നുവോ ദേവി അകന്നുവോ
അനുരാഗദീപങ്ങള്‍ അകന്നുവോ (മറക്കാന്‍)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts