കണി കാണേണം (ബന്ധനം)
This page was generated on April 27, 2024, 2:41 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1978
സംഗീതംഎം ബി ശ്രീനിവാസന്‍
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍ലീല മേനോൻ
രാഗംആനന്ദഭൈരവി
അഭിനേതാക്കള്‍സുകുമാരന്‍ ,ശോഭ (ബേബി ശോഭ)
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:46:33.
കണികാണേണം കൃഷ്ണാ! കണികാണേണം
കായാമ്പൂവുടലെന്നും കണികാണേണം!
കനിവാര്‍ന്നെന്‍ കരളില്‍ കാല്‍ത്തള കിലുക്കി
കളിയാടേണം കൃഷ്ണാ! കളിയാടേണം

(കണികാണേണം)

ഇനിയൊരു ജന്മമുണ്ടെങ്കില്‍ നിന്‍ മാറിലെ
വനമാലയാകേണം! ഞാനതില്‍
തുളസിപ്പൂവാകേണം!
മണിമുറ്റത്തോടിക്കളിക്കും നിന്‍ തൃക്കഴ-
ലണിയുന്ന പൂമ്പൊടിയാകേണം!

(കണികാണേണം)

ഇനി വരും ജന്മത്തിലെങ്കിലും ഞാനൊരു
വനവേണുവാകേണം! നിന്‍ സ്വര-
സുധയതിലൊഴുകേണം!
ഇതിനൊന്നുമിടയായില്ലെങ്കിലോ ഗുരുവായൂര്‍‌-
മതിലകത്തൊരു മണ്‍‌തരിയാകേണം!

(കണികാണേണം)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts