വിശദവിവരങ്ങള്‍ | |
വര്‍ഷം | 1972 |
സംഗീതം | ജയ വിജയ |
ഗാനരചന | ബിച്ചു തിരുമല |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | കല്യാണി |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: December 04 2022 07:34:53.
ബ്രാഹ്മമുഹൂര്‍ത്തത്തില്‍ പ്രാണസഖി നീ പല്ലവി പാടിയ നേരം ഗുരുഗുഹദാസന്‍ ദീക്ഷിതരെഴുതിയ ചരണം പാടിയ നേരം നിന്‍സ്വരസുധയിലെ ശ്രുതിലയമായ് ഞാന്‍ നിന്നിലൊതുങ്ങിപ്പോയി... (ബ്രാഹ്മമുഹൂര്‍ത്തത്തില്‍....) ഹരികാംബോജി രാഗസരസ്സില്‍ നീ അരയന്നക്കിളിയായി ഹരിണാക്ഷീ നിന് ഹൃദയദലത്തില്‍ ഞാന്‍ ഹരിശ്രീ എഴുതിപ്പോയി.... പ്രേമത്തിന് ഹരിശ്രീ എഴുതിപ്പോയി.... (ബ്രാഹ്മമുഹൂര്‍ത്തത്തില്‍....) നിന്നംഗുലികള്‍ താലോലിച്ചൊരു തംബുരുവായ് ഞാന്‍ മാറി നിന്നധരങ്ങളില്‍ നീയറിയാതൊരു നിഷാദമായ് ഞാന്‍ മാറി കൈശികി നിഷാദമായ് ഞാന്‍ മാറി നിന്‍സ്വരസുധയിലെ ശ്രുതിലയമായ് ഞാന്‍ നിന്നിലൊതുങ്ങിപ്പോയി... |