കണ്ണും ചിമ്മി (ഇന്‍സ്പെക്റ്റര്‍ ഗരുഡ്‌ )
This page was generated on April 28, 2024, 7:37 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2007
സംഗീതംഅലക്സ്‌ പോള്‍
ഗാനരചനശരത്‌ വയലാര്‍
ഗായകര്‍വിനീത്‌ ശ്രീനിവാസന്‍
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:46:22.

കണ്ണും ചിമ്മി ചിമ്മി കാച്ചി വെച്ചതെല്ലാം
കട്ടെടുത്ത വെള്ളക്കുറുമ്പീ
കണ്ണും നട്ടു കണ്ടെൻ തൊണ്ടിയോടെ എല്ലാം
കൊണ്ടു പോണ കണ്ടേ കുറിഞ്ഞീ
രണ്ടെണ്ണം ചെന്നാൽ വെട്ടിത്തുറന്നെല്ലാം
മിണ്ടുന്നതെന്തേ പതിവായ്
തട്ടിന്റെ മീതെ ചക്കിപ്പെണ്ണേ നിന്നെ
പൂട്ടുന്നതെന്റെ മനസ്സിന്റെ രസമായ്
(കണ്ണും ചിമ്മി..)

നുരപൊങ്ങി വരും സുഖലഹരികളിൽ
നമ്മളുരുമ്മിയിരുന്നേ
കനവൊരു ചിറകേറി വരുന്നേ (2)
ഒരു കള്ളിയിവൾ കരളല്ലിയിലെല്ലാം
തൊടുകുറിയരുളി വിരിഞ്ഞേ (2)
ഓഹോ ഓഹൊഹൊ
ഏഹേ ഏഹെഹേ
(കണ്ണും ചിമ്മി..)

പണമുള്ളവരും പിണമായവരും
ഉള്ളു തുറന്നു വരുന്നേ
കനവൊരു ചിറകേറി വരുന്നേ (2)
കരിങ്കണ്ണിയിവൾ കഥയാകേ മറന്നേ
കതകു തുറന്നു വരുന്നേ (2)
ഓഹോ ഓഹൊഹൊ
ഏഹേ ഏഹെഹേ
(കണ്ണും ചിമ്മി..)





malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts