താര തഴുകും താര (ലക്ഷ്മി)
This page was generated on May 21, 2024, 6:53 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2006
സംഗീതംരാമന്‍ ഗോകുല്‍
ഗാനരചനരാജീവ് ആലുങ്കൽ
ഗായകര്‍ബിജു നാരായണൻ ,മഞ്ജരി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍വെങ്കിടേഷ് ,നയൻതാര
ഗാനത്തിന്റെ വരികള്‍
Last Modified: June 01 2014 03:47:33.

താര തഴുകും താര
കനവിൻ പീലി മധുമഴ...
ധാര പ്രണയ ധാര
മനസ്സിലാകെ ചിരിമഴ
കൊലുസ്സിൻ നാദം തരളിത മഴ
കവിയും നാണം വസന്ത പൂമഴ
(താര....)

നിൻ മിഴിയിണ..നിമിഷസുഖകവിതകളായ്
മൃദുകനവുകൾ വിരിഞ്ഞു പുതുപുളകവുമായ്
പ്രിയതേ നീ പകൽ യൗവ്വനം
മൊഴി ചേർന്നാൽ ദലമർമ്മരം...
(താര....)

നിൻ പദമിളകും അനുഭവവുമതിരസമായ്
തിരനുരയുമീ മദനരതിസുഖലയമായ്...
അഴകേ നീ പൂവർഷമായ്..
കണി കണ്ടാൽ പൂജിച്ചിടാം...
(താര....)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts