വിശദവിവരങ്ങള്‍ | |
വര്‍ഷം | 1996 |
സംഗീതം | എസ് പി വെങ്കിടേഷ് |
ഗാനരചന | ഗിരീഷ് പുത്തഞ്ചേരി |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ശിവരഞ്ജനി |
അഭിനേതാക്കള്‍ | മമ്മൂട്ടി ,വാണിവിശ്വനാഥ് ,ഇളവരശി ,സുചിത്ര ,ചിപ്പി |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:46:09.
നീയുറങ്ങിയോ നിലാവേ മഴനിലാവേ പെയ്തിറങ്ങി വാ തുളുമ്പും മിഴി തലോടാന്‍ ഒരു താരാട്ടിന്‍ തണലായ് മാറാം നറുവെണ്‍തൂവല്‍ തളിരാല്‍ മൂടാം ഇടനെഞ്ചില്‍ കൂട്ടും കാണാക്കൂട്ടില്‍ ഇടറും കിളിയുറങ്ങ് നീയുറങ്ങിയോ നിലാവേ മഴനിലാവേ മനസ്സിനുള്ളിലെങ്ങോ മിന്നി തെന്നും മയില്‍പ്പീലിപ്പൂവാടിയോ തണലില്‍ ഇളവേല്ക്കും ഉള്ളിന്നുള്ളില്‍ ചെറുമുള്ളുകള്‍ കൊണ്ടുവോ നീ വിതുമ്പിയെന്നാല്‍ പിടയുന്ന - തെന്റെ കരളല്ലയോ ഓണക്കാറ്റായ് തഴുകിടാം ഓമല്‍പ്പാട്ടായ് ഒഴുകിടാം ഉരുകാതുതിരാതുറങ്ങാന്‍ മലര്‍ മകളെ വായോ നീയുറങ്ങിയോ നിലാവേ മഴനിലാവേ |