ജാലകനിഴലില്‍ (ജാലകത്തിലെ പക്ഷി )
This page was generated on May 12, 2024, 2:52 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1986
സംഗീതംജെറി അമല്‍ദേവ്‌
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍സതീഷ്‌ ബാബു
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: October 28 2023 15:33:50.


ജാലക നിഴലില്‍ ഒരു പക്ഷിയായ് ഞാന്‍
പാടും ! - നിനക്കായ് പാടും ഞാന്‍!
മായും കിനാവിന്‍റെ തേൻകനി തേടും
വാനംപാടിയായ് പാടും ഞാന്‍!

പറയൂ പാതിരാമാലരിന്‍ കുമ്പിളിന്‍
നീയോ നിലാവിന്‍ കണ്ണീരായ്?
സാഗരഹൃദയം തിരയും നദി പോൽ
നിന്നെ തിരയും ഗാനം ഞാന്‍! (ജാലക നിഴലില്‍...)

പറയൂ സ്നേഹം പകരും ദുഃഖം
ഈയാത്മാവിന് അമൃതമല്ലേ ?
നിന്‍ തിരുമുറിവില്‍ തഴുകും കുളിരായ്
നിന്നെ നേർക്കുയരും ഗാനം ഞാന്‍ (ജാലക നിഴലില്‍...)

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts