ധ്യാനം ധേയം നരസിംഹം (നരസിംഹം )
This page was generated on April 28, 2024, 10:01 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2000
സംഗീതംഎം ജി രാധാകൃഷ്ണന്‍
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഗായകര്‍കെ ജെ യേശുദാസ് ,കോറസ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍മോഹന്‍ ലാല്‍
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:45:34.

ധ്യാനം ധേയം നരസിംഹം
ധര്‍മ്മാര്‍ത്ഥമോക്ഷം നരസിംഹം
പൂര്‍ണ്ണം ബ്രഹ്മം നരസിംഹം
ത്വമേവസര്‍വ്വം നരസിംഹം

അരണിയില്‍ നിന്നും ജ്വാലകണക്കെ
ജലധിയില്‍ നിന്നും മുങ്ങിപ്പൊങ്ങുന്നേ
ഓം... ... ഓം... ...
ഘനതിമിരങ്ങള്‍ ചിന്നിച്ചിതറും
ഭ്രമണപഥത്തില്‍ കത്തിപ്പടരുന്നേ
ഓം... ... ഓം... ...
ദിക്കുകള്‍ ഞെട്ടുന്നേ ദിനകരനുരുകുന്നേ
ജടമുടിയാട്ടി നഖരം നീട്ടി അടിമുടിയലറുന്നേ

കനലായി നെഞ്ചില്‍ക്കത്തും കരിനീലദുഃഖങ്ങള്‍
അലിവാര്‍ന്ന ചുണ്ടില്‍പ്പൂക്കും ജപയോഗമന്ത്രങ്ങള്‍
ക്രോധമോടെയുദിച്ചുവരുന്നുണ്ടേ - ഹിരണ്യാ
ചോരചിന്തി ചങ്കുപിളര്‍ക്കാനായ്
അവതാരമിതുതാന്‍ നിയോഗം
സംഹാരമാടുന്ന നരസിംഹമായ്
(അരണിയില്‍)

ജപമാര്‍ന്ന പുണ്യം നേടും പുരുഷാര്‍ത്ഥസാരം നീ
അസുരാധമന്‍‌മാര്‍ക്കെതിരെ ഉയരുന്ന വാള്‍മുനയും
തൂണിലുണ്ട് തുരുമ്പില്‍ നീയുണ്ട് - മഹേശാ
മണ്ണിലുണ്ട് മനസ്സില്‍ നീയുണ്ട്
കരവേഗമറിയുന്നു കാറ്റില്‍
അലയാടും കടലിന്റെ ജലഭേരിയില്‍
(അരണിയില്‍)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts