ആനന്ദസങ്കീര്‍ത്തന (സ്വര്‍ണ്ണ മെഡല്‍)
This page was generated on April 30, 2024, 10:21 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1973
സംഗീതംഎം രംഗറാവു
ഗാനരചനപി ഭാസ്കരന്‍
ഗായകര്‍എസ് ജാനകി
രാഗംഗൌരിമനോഹരി
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:45:29.
ധീംത ധീംതനനന നാധിര്‍ധിര്‍ ധീംത തിരന
തം നാധിര്‍ധിധിര്‍ തുംധിര്‍ധിര്‍ധിര്‍ നാധിര്‍ധിര്‍ധിര്‍
ധീംത ധീംതനനന നാധിര്‍ധിര്‍ ധീംത തിരന
നാതിര്‍താനാ തൊംതിര്‍താനാ ധീംതധീതനനന..
തില്ലാനാന തില്ലാനാനാ നാധിര്‍ധിര്‍ തൊംധിര്‍ധിര്‍ ധിര്‍ധിര്‍
ധീംത ധീംതനനന നാധിര്‍ധിര്‍ ധീംത തിരന�ധീംതധിരനാ ധീംതധിരനാ ധീംത ധിരനാ....

ആനന്ദസങ്കീര്‍ത്തന ലഹരിയില്‍
ആടുന്നു ഗൌരീ മനോഹരീ
ആനന്ദ സങ്കീര്‍ത്തന ലഹരിയില്‍
ആടുന്നു ഗൌരീ മനോഹരീ

ആലോല വിലോല വിലോചന നീലോല്പലദല നിരയിളകി(2)
അമൃതൊഴുകീ ഹൃദയം തഴുകീ(2)
വിടരും മധുരഹാസമലരധരം ചൂടി
ആനന്ദസങ്കീര്‍ത്തന.....

പുരഹരദേവന്റെ തിരുമിഴിനിറയെ
പുളകാങ്കുര മധുലഹരികള്‍ വിരിയാന്‍
രസസഭരിതം ഗാനമിളിതം
ഗിരിജ അതുലലാസ്യനടഭാവം ചൂടി
ആനന്ദസങ്കീര്‍ത്തന.....


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts