എന്റെ കണ്ണില്‍ (വിലകുറഞ്ഞ മനുഷ്യര്‍)
This page was generated on April 28, 2024, 11:52 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1969
സംഗീതംപുകഴേന്തി
ഗാനരചനപി ഭാസ്കരന്‍
ഗായകര്‍എസ് ജാനകി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:37:43.
�ente kannil poothunilkkum premasundharapushpavnam


എന്റെ കണ്ണിൽ പൂത്തുനിൽക്കും
പ്രേമസുന്ദരപുഷ്പവനം
എങ്ങനെ ഞാനിതു മൂടിവയ്ക്കും
എവിടെ ഒളിപ്പിക്കും (എന്റെ..)

എന്റെ കരളിൻ തന്ത്രികൾമീട്ടും
വീണസംഗീതം
എങ്ങനെ എങ്ങനെ ഞനടക്കും
മന്നിടമറിയാതെ (എന്റെ...)

എന്റെ ചെവിയിൽ കാമുകനോതിയ
മധുരാക്ഷരമന്ത്രം മധുരാക്ഷരമന്ത്രം
മന്ദപവനൻ വസന്തമലരോടോതി
നടക്കുന്നു
മനസ്സിനുള്ളിൽ കൽപ്പന വന്നൊരു
മണിയറ തീർക്കുന്നു
മലർക്കിനാക്കൾ പുഷ്പം
വിതറിയ മഞ്ചമൊരുക്കുന്നു
(എന്റെ....)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts