താരകച്ചുട്ടിയുള്ള (ഖലാസി )
This page was generated on April 30, 2024, 4:17 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1990
സംഗീതംജോണ്‍സണ്‍
ഗാനരചനകെ ജയകുമാര്‍
ഗായകര്‍എം ജി ശ്രീകുമാർ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:45:11.
 
താരകച്ചുട്ടിയുള്ള ഞൊറിയിട്ട മണിയറ
വാതിലിൽ വാർമതി തെളിഞ്ഞതല്ലേ (2)
നാണിച്ചു വിരിയുന്ന മാണിക്യപ്പൂവൊത്ത
പെണ്ണിന്റെ പുഞ്ചിരി വിരിഞ്ഞതല്ലേ
(താരകച്ചുട്ടിയുള്ള....)

പനിനീർക്കടവിൽ കുളിച്ചൊരുങ്ങി
പാതിരക്കാറ്റിൽ മുടിയുണക്കി (2)
പൊന്നിന്റെ കൊലുസ്സിട്ട് കസവിന്റെ തട്ടമിട്ട്
പതിനാലാം രാവിന്നുടുത്തൊരുങ്ങി
അഴകിൻ ഫിർദൗസേറിയ നിന്നെ
തഴുകാൻ ഒരു പുതുമാരനണഞ്ഞേ (2)
തഴുകാൻ ഒരു പുതുമാരനണഞ്ഞേ
(താരകച്ചുട്ടിയുള്ള....)

മൈലാഞ്ചിക്കൈ കൊണ്ട് മുഖം മറച്ച്
ചേലൊത്ത കൈവിരൽ നഖം കടിച്ച് (2)
ഒരു വലയ്ക്കുള്ളിലെ പരൽ മീനിണ പോലെ
കരിമിഴി രണ്ടും പിട പിടച്ച്
പുതിയ കിനാവിൻ കതിരൊളി തിരളും
നീയൊരു പവിഴക്കൊടിയായ് മാറും (2)
നീയൊരു പവിഴക്കൊടിയായ് മാറും
(താരകച്ചുട്ടിയുള്ള..



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts