മഞ്ഞിന്‍ തുള്ളി (ശബ്ദം വെളിച്ചം )
This page was generated on April 27, 2024, 10:35 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1990
സംഗീതംജോണ്‍സണ്‍
ഗാനരചനപൂവച്ചല്‍ ഖാദര്‍
ഗായകര്‍കെ എസ് ചിത്ര
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:44:57.
 
മഞ്ഞിൻ തുള്ളി പേറും യാമമൊന്നിലെൻ
മൗനം നാദമാകെ
നെഞ്ചിൽ പൂവിരിക്കും നോട്ടമൊന്നിനാൽ
ദേഹം തരളമാകെ
ഈയിരുൾ തരും ഒരുന്മാദം ഞാനതിൽ എഴും
നിശാസൂനം ഏതോ ലഹരിയൊന്നു നൽകി
(മഞ്ഞിൻ തുള്ളി....)

ഈ വികാരതന്ത്രിയൊന്നു മീട്ടുവാൻ
അതിൽ വിലാസബിന്ദുവായി മാറുവാൻ (2)
തൂവൽ കൊണ്ടു മൂടാൻ താപം തമ്മിൽ മാറാൻ
എന്റെ മന്ത്രണങ്ങൾ തരംഗമാകെ
എന്റെ ഉൾത്തടങ്ങൾ തുളുമ്പി നിൽക്കെ
രുരൂ പുളകമൊന്നു നൽകി
(മഞ്ഞിൻ തുള്ളി....)

പൂനിലാവിൻ പൊയ്ക തന്നിൽ മുങ്ങുവാൻ
നറും മരന്ദസാഗരത്തിൽ ആഴുവാൻ (2)
മെയ്യിൽ മെയ്യു പൂക്കാൻ ഹാ
ചുണ്ടിൻ മുത്തു കോർക്കാൻ
മോഹമൊന്നു മാത്രം തുടിച്ചു നില്പൂ
സ്വർണ്ണ പാനപാത്രം നിറച്ചു നില്പൂ
രുരൂ പുളകമൊന്നു നൽകി
(മഞ്ഞിൻ തുള്ളി....)


 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts