ഹൃദയത്തിൽ നിറമേകും (ചെക്കൻ )
This page was generated on May 20, 2024, 2:22 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2022
സംഗീതംസിബു സുകുമാരൻ
ഗാനരചനഒ വി അബ്ദുള്ള ,മണികണ്ഠൻ പെരുമ്പടപ്പ്
ഗായകര്‍മണികണ്ഠൻ പെരുമ്പടപ്പ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: May 14 2023 06:41:55.
ഹൃദയത്തിൽ നിറമേകും ശലഭങ്ങളെ...
മനമാകെ നിറയുന്നുവോ...
മിഴിവേകും മഴവില്ലിൻ വർണ്ണങ്ങളെ...
നറുതേൻ നുണയുന്നുവോ...
കലമാന്റെ മിഴിയോലും അഴകുള്ളകണ്ണേ...
അറിയാതെപടരുന്നൊരഴകാണ് നീ...
അനുരാഗപ്പൂവനമേ.....
ഹൃദയത്തിൽ നിറമേകും ശലഭങ്ങളെ...
മനമാകെ നിറയുന്നുവോ....

കനവിൽ വന്ന വാർത്തിങ്കളേ...
മനമാകെ നിറയുന്നു നീ....
നിലാവിൽ പൂത്ത ചെമ്പകമേ
അഴകിൽ നീ ദേവതയോ...
കനവിൽ വന്ന വാർത്തിങ്കളേ...
എൻ മനമാകെ നിറയുന്നു നീ...
നിലാവിൽ പൂത്ത ചെമ്പകമേ
അഴകിൽ നീ ദേവതയോ...
കൊഞ്ചുന്ന വളയിട്ട മൊഞ്ചുള്ള കയ്യിൽ
മുഹബ്ബത്തിൻ മൈലാഞ്ചി അണിയുന്ന പെണ്ണേ...[2]
ഒരു തിര ഒരു കഥ കരയോട് ചൊല്ലുംപോലെ
കളകളമൊഴുകും നിളയുടെ ചന്തം പോലേ
ഹൃദയത്തിൽ നിറമേകും ശലഭങ്ങളെ...
മനമാകെ നിറയുന്നുവോ........
മിഴിവേകും മഴവില്ലിൻ വർണ്ണങ്ങളെ...
നറുതേൻ നുണയുന്നുവോ...
കലമാന്റെ മിഴിയോലും അഴകുള്ളകണ്ണേ...
അറിയാതെപടരുന്നൊരഴകാണ് നീ...
അനുരാഗപ്പൂവനമേ.....
ഹൃദയത്തിൽ നിറമേകും ശലഭങ്ങളെ...
മനമാകെ നിറയുന്നുവോ....
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts