താര്‍മകള്‍ക്കന്‍പുള്ള തത്തേ (കസൃതികുറുപ്പു് )
This page was generated on April 30, 2024, 5:29 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1998
സംഗീതംജോണ്‍സണ്‍
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ജയറാം ,മീന ,കെ പി എ സി ലളിത ,ഒടുവിൽ ഉണ്ണികൃഷ്ണൻ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:44:19.
 
താർമകൾക്കൻപുള്ള തത്തേ വരികെടോ
താമസശീലമകറ്റേണമാശു നീ
രാമദേവൻ ചരിതാമൃതമിനിയും
ആമോദമുൾക്കൊണ്ടു ചൊല്ലൂ സരസമായ്
എങ്കിലോ കേൾപ്പിൻ ചുരുക്കി ഞാൻ ചൊല്ലുവൻ
പങ്കമെല്ലാം അകലും പല ജാതിയും
സങ്കടമേതും വരികയുമില്ലല്ലോ

സ്വാമിൻ ദശരഥനായ രാജാവു ഞാൻ
മാമപരാധിനം രക്ഷിക്ക വേണമേ
ഞാനറിയാതെ മൃഗയാവിവശനായ്
ആന തണ്ണീർ കുടിക്കും നാദമെന്നോർത്തു
ബാണമെയ്തേൻ അതിപാപിയായയോരു ഞാൻ
പ്രാണൻ കളയുന്നതുണ്ടിനി വൈകാതെ

പാദങ്ങളിൽ വീണു കേണിടുമെന്നോടു
ഖേദം കലർന്നു ചൊന്നാൻ മുനിബാലകൻ
കർമ്മമത്രേ തടുക്കാവതല്ലാർക്കുമേ
ബ്രഹ്മഹത്യ പാപമൂണ്ടാകയില്ലതേ
ബ്രഹ്മഹത്യ പാപമൂണ്ടാകയില്ലതേ



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts