പായുന്നു പൊന്മാനിങ്ങൊരു തണൽ തേടി (ഇളമുറ തമ്പുരാന്‍ )
This page was generated on May 14, 2024, 6:30 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1998
സംഗീതംരവീന്ദ്രൻ
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍കെ ജെ യേശുദാസ് ,രവീന്ദ്രൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍മനോജ് കെ ജയൻ ,കലാഭവൻ മണി ,ലക്ഷ്മി കൃഷ്ണമൂർത്തി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:44:20.
 


പായുന്നു പൊന്മാനിങ്ങൊരു തണൽ തേടി
പാറുന്നു പിന്നാലെ ശരനിരയേറെ
കരൾ നിറയെ കനലെരിയേ
ഒരു രാപ്പാടി കേഴുന്നു ദൂരെ ദൂരെ
ഇരുൾ നാഗങ്ങൾ ചൂഴുന്നു ആരെയാരെ
(പായുന്നു..)


മേഞ്ഞു നിന്ന മേട് ദൂരെ
മാഞ്ഞു മാഞ്ഞു പോയിതോ
കാത്തു നിന്ന പേടമാനും
കൂട്ടു ചേരാതെങ്ങു പോയി
നെഞ്ചു കീറി നേരു കാട്ടാൻ
എന്തുപായം ഓർത്തുവോ (പായുന്നു..)


വേടനെയ്തു വീണ മാനിൻ
ദീനനാദം കേട്ടുവോ
പോക്കുവെയിലും യാത്രയായീ
പേക്കിനാവിൽ രാത്രിയായീ
നേരുകൾക്കു സാക്ഷിയാകും
സൂര്യ നീ വരില്ലയോ (പായുന്നൂ...)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts