കാലം കലികാലം (മലയാളമാസം ചിങ്ങം ഒന്നിനു )
This page was generated on April 27, 2024, 6:12 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1996
സംഗീതംരവീന്ദ്രൻ
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഗായകര്‍കൃഷ്ണചന്ദ്രന്‍ ,നടേശ്‌ ശങ്കര്‍ ,അമ്പിളി രാജശേഖരൻ
രാഗംസിന്ധു ഭൈരവി
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:44:11.

കാലം കലികാലം പലവിധ കോലം ചില ജാലം
ഒരു ചെറുമായം മറിമായം മനസ്സുകളിൽ
നാഴി ചെറുമണ്ണിൽ വരുമൊരു നാലഞ്ചിഴ നേരം
മനുഷ്യനു മാനത്തൊടു വാഴാൻ
പല പല നാവിൽ കളി വേണം
(കാലം കലികാലം..)

മോഹത്തിര നുരനുരയിടുമൊരു നീലക്കടലിളയരയടികളിലാടി
ചെറുകനവുകളുടെ കര തിരയും ഒരു പാവം കരിയിലയായ് ഹേയ്
(മോഹത്തിര..)
എങ്ങെങ്ങോ മുങ്ങുന്നേ എങ്ങെങ്ങോ പൊങ്ങുന്നേ
എന്തെന്തോ നേരുന്നേ ഏതാണ്ടോ പോകുന്നേ
അവനാഴങ്ങളിൽ ലാഴുന്നൊരു നോവായിടറുന്നേ
(കാലം കലികാലം..)

സ്നേഹച്ചുടു തകിടുരുകിടുമൊരു
വേനൽപ്പടവിലയിടവഴികളിൽ
നീറുന്നൊരു ചെറു ചിറകിണമണിയുന്നൊരു
പാവം ചെറുകിളിയായ്
ഹേയ് എങ്ങെങ്ങോ പാറുന്നേ
ഹേയ് എങ്ങാണ്ടോ ചായുന്നേ
ചെമ്മാനപൊങ്കൂട്ടിൽ
ആ ചേക്കേറാൻ വെമ്പുന്നേ
അവനീണങ്ങളിലലിയുന്നൊരു പാട്ടായിഴയുന്നേ
(കാലം കലികാലം..)





malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts