താരകം ദീപകം മാരിവില്‍ (പൂനിലാമഴ )
This page was generated on May 14, 2024, 10:49 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1997
സംഗീതംലക്ഷ്മികാന്ത്‌ പ്യാരേലാല്‍
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഗായകര്‍കെ ജെ യേശുദാസ്
രാഗംമോഹന കല്യാണി
അഭിനേതാക്കള്‍Sanjay Ankitha
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:43:47.
താരകം ദീപകം മാരിവില്‍ ശ്രീലകം
സാഗരം നൂപുരം സാന്ദ്രമാം സാധകം
ഗിരിതടങ്ങള്‍ പാടും ഹിമവസന്തരാഗം
ദലപുടങ്ങള്‍ മീട്ടും ജലതരംഗമേളം
ഉതിര്‍ന്നൊരീ ശ്രാവണമഴയില്‍
മദാന്ധമാം മായികനടനം
ഇതു ചന്ദ്രചൂഡതാണ്ഡവനടനം

(താരകം ദീപകം)

വരതംബുരുവില്‍ ശ്രുതിചന്ദനമായ്
മൃദുഭൈരവിതന്‍ സ്വരസം‌പുടമായ്
ഉതിരും ജതിയില്‍ പുതുമുദ്രകളായ്
പദഭംഗികളില്‍ ശുഭചന്ദ്രികയായ്
സാന്ധ്യപര്‍വ്വതസാനുവിലൊഴുകും
ഗംഗയായെന്‍ അംഗമുണര്‍ത്തൂ
സാമഗാനതാളതരംഗിണി
രാഗധാരയാം രമണി
അലിവായ് തെളിഞ്ഞുനില്‍പ്പൂ യാമം

(താരകം ദീപകം)

രജനീമുഖമാം കളഭേന്ദുകലേ
ശിവമൗലിയില്‍ നീ ലയമായ് വിരിയൂ
വിരലുകളുണരും ഡമരുകമാകെ
തരളിതമൊഴുകും വരിശകളരുളൂ
ഗീതവാദ്യവിശാരദരാകും
ദേവകിന്നരഗന്ധര്‍വ്വന്മാര്‍
ഭാവബന്ധുര നര്‍ത്തനവേദിയില്‍
ആര്‍ദ്രമാനസലോലുപരായി
അറിയാതലിഞ്ഞുപാടും യാമം

(താരകം ദീപകം)

സസരിഗപ പമധപമഗ ഗരിമഗരിസ സപധസ
പമധ ധധ പമപ മഗഗ ഗരിമഗരിസ സപധപ
സനിധപ നിധപമ ധപമഗ പമഗരി സ പധസ ധസ
പധരിസ ധസ പധസ പധരിസ ധസ പധസ പധരിസ


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts