മധുപകര്‍ന്ന ചുണ്ടുകളില്‍ (ലവ്‌ ഇന്‍ കേരള )
This page was generated on April 28, 2024, 4:08 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1968
സംഗീതംഎം എസ്‌ ബാബുരാജ്‌
ഗാനരചനശ്രീകുമാരൻ തമ്പി
ഗായകര്‍പി ജയചന്ദ്രൻ ,ബി വസന്ത
രാഗംലഭ്യമല്ല
അഭിനേതാക്കള്‍പ്രേം നസീര്‍ ,ഷീല ,കെ പി ഉമ്മർ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:37:28.

മധുപകര്‍ന്ന ചുണ്ടുകളില്‍
മലര്‍വിടര്‍ന്ന ചുണ്ടുകളില്‍
മറന്നുവെച്ചു പോയി ഞാന്‍
മധുരമധുരമൊരു ഗാനം

മധുകവര്‍ന്ന ചുണ്ടുകളില്‍
മലരമര്‍ന്ന ചുണ്ടുകളില്‍
മറന്നുവെച്ചു പോയീ ഞാന്‍
മധുരമധുരമെന്‍ നാണം

പിടയും നെഞ്ചിലമരുമ്പോള്‍
പിരിയുമെന്നതാരോര്‍ക്കും?
അലിഞ്ഞലിഞ്ഞു ചേരുമ്പോള്‍
അകലുമെന്നതാരോര്‍ക്കും?
(മധുപകര്‍ന്ന...)

ഇനിയുമെന്നു നിന്നധരം
തിരിച്ചു നല്‍കുമാ ഗാനം?
എന്റെ നാണം കവര്‍ന്നവനേ
എനിക്കുവേണം നിന്‍ ഗാനം
(മധുപകര്‍ന്ന...)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts