വിശദവിവരങ്ങള്‍ | |
വര്‍ഷം | 1991 |
സംഗീതം | രവീന്ദ്രൻ |
ഗാനരചന | പി കെ ഗോപി |
ഗായകര്‍ | കെ ജെ യേശുദാസ് ,സുജാത മോഹൻ |
രാഗം | ആഭേരി |
അഭിനേതാക്കള്‍ | സുരേഷ് ഗോപി ,സായികുമാർ ,ഉർവ്വശി |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:42:25.
� മനസ്സിനൊരായിരം കിളിവാതിൽ മനസ്സിനൊരായിരം കിളിവാതിൽ അടച്ചാലും ഓർമ്മതൻ അടയ്‌ക്കാക്കുരുവികൾ ചിലയ്ക്കുന്ന കിളിവാതിൽ മണിവാതിൽ { മനസ്സിനൊരായിരം കിളിവാതിൽ } ചേമ്പിലക്കുമ്പിളിൽ ചാഞ്ചക്കമാടുന്നതെന്റെയുള്ളിലെ നീർമുത്ത് ചേമ്പിലക്കുമ്പിളിൽ ചാഞ്ചക്കമാടുന്നതെന്റെയുള്ളിലെ നീർമുത്ത് ഉള്ളം കൈയ്യിലെ ആമ്പൽപ്പൊയ്കയിൽ ഉള്ളം കൈയ്യിലെ ആമ്പൽപ്പൊയ്കയിൽ തുള്ളിക്കളിക്കണ മീനേത് ? { മനസ്സിനൊരായിരം കിളിവാതിൽ } പൂക്കണിക്കൊന്നയിൽ ഊഞ്ഞാലാടുന്നതെന്റെയുള്ളിലെ പൂത്തുമ്പി പൂക്കണിക്കൊന്നയിൽ ഊഞ്ഞാലാടുന്നതെന്റെയുള്ളിലെ പൂത്തുമ്പി കുഞ്ഞോളത്തിലെ തൂവൽത്തോണിയിൽ കുഞ്ഞോളത്തിലെ തൂവൽത്തോണിയിൽ ഒന്നിച്ചിരിക്കണതാരാണ് ? { മനസ്സിനൊരായിരം കിളിവാതിൽ } |