വിശദവിവരങ്ങള്‍ | |
വര്‍ഷം | 1992 |
സംഗീതം | എസ് പി വെങ്കിടേഷ് |
ഗാനരചന | ബിച്ചു തിരുമല |
ഗായകര്‍ | കെ ജെ യേശുദാസ് ,സുജാത മോഹൻ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | Srividhya ,സുധീഷ് |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:42:08.
രാവു പാതി പോയ് മകനേ ഉറങ്ങൂ നീ മനസ്സിൻ ചില്ലയിൽ ഉഷസ്സിൻ പൂവുമായ് പഴഞ്ചൊല്ലു പോലെ നീ വാവോ കൈക്കുഞ്ഞേ പൊൻ കുഞ്ഞേ (രാവു...) വഴിയോരങ്ങൾ തോറും വലിയോർ ചെയ്ത പാപം പിഴ മൂളുന്നു സ്വന്തം പിറവിജാതകങ്ങൾ നിഴലാടും നിലാവിൽ ഒരുപാതി കരി പൂശും കിനാവിൽ മറുപാതി കതിർ ചൊന്നപോലെ നീ വാവോ ആരാരോ ആരാരോ ആ..ആ ചായുറങ്ങൂ നീ സമയം വിരാചിയിൽ (രാവു ..) അഴലിൻ രാത്രി മായും പകലിൻ രാജ്യമാകും അറിയാ സ്നേഹമുള്ളിൽ അലിയും കാലമാകും മകനേ നിൻ കിനാവിൻ മുറിവെല്ലാം കനിവോലും കരങ്ങൾ തഴുകുമ്പോൾ അനുഭൂതിയോടെ നീ വാവോ വാവാവോ വാവാവോ സ്വന്ത ബന്ധനം അറിയില്ല നിൻ മനം(രാവു..) |