വിശദവിവരങ്ങള്‍ | |
വര്‍ഷം | 2006 |
സംഗീതം | മണികാന്ത് കദ്രി |
ഗാനരചന | ഷിബു ചക്രവർത്തി |
ഗായകര്‍ | കാർത്തിക്ക് ,സുജാത മോഹൻ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ഗോപിക ,ജയസൂര്യ |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:41:55.
(പു) നീലക്കുറുഞ്ഞി തീര്‍ത്ത മിഴിയണയില്‍ നിന്റെ മിഴിയഴകില്‍ നിന്നും നീലിമയാരു കടം വാങ്ങി (സ്ത്രീ) മാരിവില്‍ മാനത്തൊരുക്കാനായു് മാറില്‍ ചാര്‍ത്താനായു് വെള്ളിവാനിലെ പെണ്ണു് കടം വാങ്ങി ഇന്നൊന്നും പറയാതെ പിന്നില്‍ വന്നില്ലേ കണ്ണു പൊത്തും കള്ളനാകാന്‍ ഒത്തില്ലേ (പു) കണ്ടുതീരാതെ പാതിവിടര്‍ന്ന പൊന്‍കിനാവോ നിറവെണ്ണിലാവോ (പു) (നീലക്കുറുഞ്ഞി) (സ്ത്രീ) സ്വപ്നങ്ങള്‍ക്കിന്നു ഏഴുതിരിയിട്ടൊരു നിലവിളക്കിന്റെ തെളിച്ചം എന്റെ പുലരികള്‍ക്കാകട്ടെ നറുപുഞ്ചിരിയുടെ ഇളവെയിലിന്റെ വെളിച്ചം (പു) (സ്വപ്നങ്ങള്‍ക്കിന്നു ) (സ്ത്രീ) സ്നേഹം പുതുമഞ്ഞിന്റെ പുലരികളണിയും ചെറുചൂടുള്ള തൂവല്‍പുതപ്പു് (പു) (നീലക്കുറുഞ്ഞി) (സ്ത്രീ) സന്ധ്യകള്‍ ഇന്നു സാഗരസീമയേ കുങ്കുമം കൊണ്ടു് നിറച്ചു കാറ്റു് ചുമ്പിച്ചു് ചുമ്പിച്ചു് പാഴു്മുളം തണ്ടില്‍ പാട്ടിന്റെ പൂന്തേന്‍ നിറച്ചു (പു) (സന്ധ്യകള്‍ ) (സ്ത്രീ) സ്നേഹം മിന്നല്‍ക്കൊടി വന്നു മണ്ണില്‍ കുരുന്നു് വിണ്ണിന്റെ വാത്സല്യം പോലെ (ഗ്രൂ) (നീലക്കുറുഞ്ഞി) |