ശ്യാമമൂക (ഏകലവ്യന്‍ )
This page was generated on May 14, 2024, 4:28 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1993
സംഗീതംരാജാമണി
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:41:48.

ശ്യാമമൂകവിപഞ്ചികേ
നിന്‍ ലോലതന്തിയുലഞ്ഞുവോ
മാഞ്ഞുപോയ വസന്തരാഗം
വീണ്ടുമുള്ളില്‍ വിതുമ്പിയോ
(ശ്യാമമൂക)

പാതി പെയ്തൊഴിയാതെയെന്‍ മിഴിയില്‍ വിങ്ങുമീ
നോവുപൂക്കളിലൊന്നു ഞാന്‍ നിന്‍ കാല്‍ക്കല്‍ വീഴ്ത്തവേ
ആളുമെന്നിടനെഞ്ചിലെ നാളമൂതിയണയ്ക്കവേ
പൊലിയുമെന്‍റെ കിനാവേ തിരിയെരിഞ്ഞുണരില്ലയോ
(ശ്യാമമൂക)

ചേര്‍ന്നിരുന്നിളവേല്‍ക്കുവാന്‍ ചിറകുരുമ്മുവാന്‍
മഞ്ഞു പൂത്തൊരു കുഞ്ഞുചില്ലയിലൊന്നുചേരവേ
ഏതു ശാപമുതിര്‍ന്നൊരീ സൂര്യതാപമെരിഞ്ഞുവോ
കരിയുമെന്‍റെ കിനാവേ കതിരണിഞ്ഞുണരില്ലയോ
(ശ്യാമമൂക)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts