വിശദവിവരങ്ങള്‍ | |
വര്‍ഷം | 1994 |
സംഗീതം | ശരത് |
ഗാനരചന | ഓ എന്‍ വി കുറുപ്പ് |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ഖരഹരപ്രിയ |
അഭിനേതാക്കള്‍ | മോഹന്‍ ലാല്‍ ,ശോഭന ,തിലകൻ ,ശ്രീവിദ്യ |
ഗാനത്തിന്റെ വരികള്‍ | |
Last Modified: April 01 2023 06:48:07.
ശ്രീരാഗമോ തേടുന്നു നീ ഈ വീണതന് പൊന്‍തന്തിയില്‍ സ്നേഹാര്‍ദ്രമാം ഏതോ പദം തേടുന്നു നാം ഈ നമ്മളില്‍ നിന് മൗനമോ പൂമാനമായ് നിന് രാഗമോ ഭൂപാളമായ് എന്‍ മുന്നില്‍ നീ പുലര്‍കന്യയായ് (ശ്രീരാഗമോ) ധനിധപ മപധനിധപ മഗരിഗമ പധനിസരിമഗരിസ നിധപമഗരി ഗമപധ സരിഗമപ നിസരിഗമ പക്കാല സരിഗമപ ധനിധപധ ധനിഗരിനി നിധമഗരി സരിഗമ രിഗമപ ഗമപധ മപധനി ഗരി രിസ സനി നിധ ധപ ഗരിരിസസനിനിധധപ ഗരിരിസസനിനിധധപ ഗരിസനിധപ സരിഗമപ രിഗമപധ ഗമപധനി ഗരി സനിധ രിസ നിധപ സനി ധപധ രിഗമപധ സരിഗമപ നിസരിഗമ പക്കാല പ്ലാവിലപ്പൊന്‍തളികയില്‍ പാല്‍പ്പായസച്ചോറുണ്ണുവാന്‍ പിന്നെയും പൂമ്പൈതലായ് കൊതിതുള്ളി നില്ക്കുവതെന്തിനോ ചെങ്കദളിക്കൂമ്പില്‍ ചെറുതുമ്പിയായ് തേനുണ്ണുവാന്‍ കാറ്റിനോടു കെഞ്ചി ഒരു നാട്ടുമാങ്കനി വീഴ്ത്തുവാന്‍ ഇനിയുമീ തൊടികളില്‍ കളിയാടാന്‍ മോഹം (ശ്രീരാഗമോ) കോവിലില്‍ പുലര്‍വേളയില്‍ ജയദേവഗീതാലാപനം കേവലാനന്ദാമൃത തിരയാഴിയില്‍ നീരാടി നാം പുത്തിലഞ്ഞിച്ചോട്ടില്‍ മലര്‍മുത്തുകോര്‍ക്കാന്‍ പോകാം ആനകേറാമേട്ടില്‍ ഇനി ആയിരത്തിരി കൊളുത്താം ഇനിയുമീ കഥകളില്‍ ഇളവേല്ക്കാന് മോഹം (ശ്രീരാഗമോ) |