മനസ്സില്‍ (ആദ്യത്തെ കണ്മണി )
This page was generated on April 28, 2024, 4:18 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1995
സംഗീതംഎസ് പി വെങ്കിടേഷ്
ഗാനരചനഐ എസ് കുണ്ടൂര്‍
ഗായകര്‍ബിജു നാരായണൻ ,കെ എസ് ചിത്ര
രാഗംമോഹനം
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:41:16.

മനസ്സില്‍ കുളിരുകോരും ഇളം
കതിരില്‍ കതിരുതേടും
പുളകമണികളോലും മനം
തളിരില്‍ തളിരുതേടും
നിറം വാരിവിതറി നിലാവായി നീളെ
ഇടം തേടിയലയു കിനാവായി ദൂരെ
മിഴിയിണ തഴുകിയൊരണിമലര്‍ മൃദുസ്വരം
ഇതോ പൂന്തേന്മൊഴി?

താരാട്ടിന്‍ കനിവും നിറമാംഗല്യത്തികവും
ഇരുകരളൊരുസുഖ നവരസ സുരഭില ഗാഥാ
നീരാട്ടിന്‍ തെളിവും മുഴുലാവണ്യത്തികവും
കതിരിടുമൊരു മൃദു തരളിത ശ്രുതിലയമാകാന്‍
പ്രണയകാവ്യസുധ ഹൃദയമാപിനിയില്‍ തേടും മണിനാദം
നിഴലുപാകിയതില്‍ ഉദയഗോപുരവും കാണും കണികാണും
അലകടലിളകിടുമസുലഭനിരുപമ ദിനം കാതോര്‍ത്തുഞാന്‍

തേന്‍ കൂട്ടില്‍ നിറയും മധുരാഹ്നത്തിന്‍ കനിവായ്
ഉപവനനിരയിലെ അളികളിലുണരുമീ രാഗം
മാന്തോപ്പില്‍ വിരിയും കണിമാമ്പൂവിന്‍ കുലയും
കസവണിഞൊറിയുമൊരിഴകളില്‍ അനുപദമാടാന്‍
കനകകാല്‍ത്തളകള്‍ അണിയുവാനിനിയും ദാഹം അതിമോഹം
പ്രണയവാഹിനിതന്‍ കനവിലിന്നുകുളിര്‍ ചൂടി കതിരാടി
തരിവളയണിയുമൊരഭിനവ നിനവിതു നുകര്‍ന്നാകെ ഋതുവായ്




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts