പുലരി പൂക്കളാല്‍ (അനിയന്‍ ബാവ ചേട്ടന്‍ ബാവ )
This page was generated on April 27, 2024, 4:08 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1995
സംഗീതംഎസ് പി വെങ്കിടേഷ്
ഗാനരചനഐ എസ് കുണ്ടൂര്‍
ഗായകര്‍പി ജയചന്ദ്രൻ ,കെ എസ് ചിത്ര
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ജയറാം
ഗാനത്തിന്റെ വരികള്‍
Last Modified: September 08 2012 18:26:53.

പുലരി പൂക്കളാൽ നീ
പുടവ ചാർത്തിയോ കണിയായ്
മാരിവിൽ തോണിയായ് നീന്തുവാൻ
പാതിരാ പൂവിതൾ തേരിലേറി
പാതി മെയ് ചേരുവാൻ മോഹമായി
(പുലരി പൂക്കളാൽ നീ…)

ചെഞ്ചൊടി മലരിണയൊന്നിലെ മധുമൊഴിയിൽ
കതിർ ചിന്തിയ ചഞ്ചല നൊമ്പരമൊന്നായി
കണ്ണുകൾ ഇടയുമിതൊന്നിലെ ഇടവഴിയിൽ
നിറമഞ്ചിയ സന്ധ്യയും ഒന്നായി
നിഴലായ് പാതി മറയാം രാഗമിനി ഞാൻ മൂളാം
കുളിരായ് കാതിൽ മൊഴിയാം ഗാനമൊരു നാൾ വീണ്ടും
കനവായ്… ആ..ആ..ആ..ആ
(പുലരി പൂക്കളാൽ നീ…)

അമ്പലമണികളിൽ ഒന്നിലെ സ്വരമിടറി
കണിവെള്ളരി നിന്നിൽ നിർമ്മല ശംഖായി
ചിന്തണിയുണരുവതെൻ മന നിലവറയിൽ
കളിവള്ളമുതിർത്തൊരു സംഗമ സംഗീതം ആ…ആ..
തെളിനീർച്ചോലയറിയാം യാമമിനിയും നീളാം
അണിയാൻ താളിൽ മെനയാം താലിയൊരു നാൾ നീയെൻ
വരമായ്..ആ..ആ..ആ.ആ.
(പുലരി പൂക്കളാൽ നീ…)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts