നിൻ നാമം അല്ലാതെ
അയ്യപ്പ ഗാനങ്ങള്‍ 1
Nin Naamam Allaathe (Ayyappagaanangal Vol I)
വിശദവിവരങ്ങള്‍
വര്‍ഷം 1981
സംഗീതംകെ ജെ യേശുദാസ്
ഗാനരചനടി കെ ആര്‍ ഭദ്രന്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംശുദ്ധസാവേരി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:26:59.




നിന്‍ നാമമല്ലാതെ
ഭക്തരാം ഞങ്ങള്‍ക്കു മറ്റൊരു നാമമില്ല
പൊന്‍‌മലവാസനാം അയ്യപ്പാ
നീയല്ലാതാശ്രയമാരുമില്ല
സ്വാമീ ആശ്രയമാരുമില്ല
(നിന്‍...)

ഇമ്മന്നില്‍ വന്നു നീ
പന്തളഭൂപനു രാജകുമാരനായി
മന്നും മകുടവും വിട്ടു നീ
മാമലമന്ദിരവാസനായി
എന്നും ജനകോടികള്‍ക്കു
ശരണമായ് ശാശ്വതാശ്വാസമായി
പൊന്നമ്പലത്തിലൊളിതൂകും
അയ്യപ്പസ്വാമീ ശരണം ദേവാ
(നിന്‍...)

ആടാനും പാടാനും
കൂറോടൊരുമിച്ചുകൂടീടാനും
അയ്യപ്പാ നിന്‍ കൃപ നേടാനും
ഭക്തരാം ഞങ്ങള്‍ക്കീ മേടൊരു വീടാകണം
മിന്നും വാര്‍വര്‍ണ്ണ പുഷ്പാഭരണങ്ങള്‍
മേനിയില്‍ ചാര്‍ത്തിയെന്നും
പൊന്നമ്പലത്തിലൊളിതൂകും
അയ്യപ്പസ്വാമീ ശരണം ദേവാ
(നിന്‍...)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts