ഒരു ദിവ്യ ദർശനം
അയ്യപ്പ ഗാനങ്ങള്‍ 1
Oru Divya Darshanam (Ayyappagaanangal Vol I)
വിശദവിവരങ്ങള്‍
വര്‍ഷം 1981
സംഗീതംകെ ജെ യേശുദാസ്
ഗാനരചനടി കെ ആര്‍ ഭദ്രന്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംആഭേരി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:26:58.



ഒരു ദിവ്യദര്‍ശനം മെയ്യഴകൊഴുകും
നെയ്യഭിഷേകം ദിവ്യദര്‍ശനം
ഒരിക്കലാ ദര്‍ശനം ലഭിച്ചവരെ വീണ്ടും
വരുത്തുന്ന വശ്യമാം ദിവ്യദര്‍ശനം
അയ്യപ്പാ നിന്‍ നെയ്യഭിഷേകം...
ദിവ്യദര്‍ശനം... ദിവ്യദര്‍ശനം...
(ഒരു...)

കഠിനമാം കരിമല കയറുന്നനേരമുള്ളില്‍
കരുത്തു നല്‍കും മോഹം ദിവ്യദര്‍ശനം
നെയ്യില്‍ കുളിച്ചു നിന്നീടും ദിവ്യദര്‍ശനം
കദനമാമിരുള്‍ നീക്കി കണ്ണിനു പ്രഭയേകും
കമനീയദര്‍ശനം ദിവ്യദര്‍ശനം...
അയ്യപ്പാ നിന്‍ നെയ്യഭിഷേകം...
ദിവ്യദര്‍ശനം... ദിവ്യദര്‍ശനം...
(ഒരു...)

പമ്പയില്‍ നീരാടി പള്ളിക്കെട്ടുകളേന്തി
തുമ്പമകന്നു നീലിമല കയറാന്‍
ഉള്ളിലിമ്പമുദിപ്പിക്കും ദിവ്യദര്‍ശനം
പതിനെട്ടുപടി കേറി തിരുനട പൂകിടുമ്പോള്‍
പരമാനന്ദമാം പുണ്യദര്‍ശനം...
അയ്യപ്പാ നിന്‍ നെയ്യഭിഷേകം...
ദിവ്യദര്‍ശനം... ദിവ്യദര്‍ശനം...
(ഒരു...)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts