പാലാഴി കടയാതെ
അയ്യപ്പ ഗാനങ്ങള്‍ 1
Paalazhi kadayaathe (Ayyappagaanangal Vol I)
വിശദവിവരങ്ങള്‍
വര്‍ഷം 1981
സംഗീതംകെ ജെ യേശുദാസ്
ഗാനരചനടി കെ ആര്‍ ഭദ്രന്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംമദ്ധ്യമാവതി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:26:58.




പാലാഴി കടയാതെ നമുക്കു കിട്ടിയ
നീലാദ്രിയല്ലേ സഹ്യാദ്രി - അതില്‍
പാല്‍ക്കുടംപോലെ പൊന്‍‌കുടംപോലെ
പവിഴക്കുടം‌പോല്‍ ശബരിഗിരി
(പാലാഴി)

താഴത്തു നില്‍ക്കുമ്പോള്‍ ഭക്തജനത്തിനു
താമരത്തേന്‍‌കുടം പൊന്നമ്പലം - അതില്‍
കുങ്കുമത്താല്‍ ഉഷസ്സന്ധ്യക്കുമന്തിക്കും
തങ്കക്കതിരവന്‍ കുറി വരയ്ക്കും
(പാലാഴി)

മേലോട്ടു ചെല്ലുമ്പോള്‍ മാലയിട്ടോര്‍ക്കെല്ലാം
മാണിക്യപ്പൊന്‍‌കണി മണികണ്ഠന്‍ - സ്വാമി
മണ്ഡലനാളിലും മകരവിളക്കിനും
മംഗളദായകന്‍ അനുഗ്രഹിക്കും
(പാലാഴി)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts