താരാപഥങ്ങൾ
ക്രിസ്തീയ ഭക്തി ഗാനങ്ങൾ
Thaaraapadhangal (Christian Devotional Songs)
വിശദവിവരങ്ങള്‍
വര്‍ഷം 1973
സംഗീതംകെ പി ഉദയഭാനു
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍എസ് ജാനകി
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: March 30 2022 22:58:48.
താരാപഥങ്ങൾ വാഴും തമ്പുരാനേ
ഈ താമരപ്പൂമൊട്ടിനെ തഴുകിയാലും
ഈ താമരപ്പൂമൊട്ടിനെ

താരാപഥങ്ങൾ വാഴും തമ്പുരാനേ
ഈ താമരപ്പൂമൊട്ടിനെ തഴുകിയാലും
ഈ താമരപ്പൂമൊട്ടിനെ
താരാപഥങ്ങൾ വാഴും തമ്പുരാനേ

പാപത്തിൽ ചളിക്കുണ്ടിൽ നിൽക്കും
നൂറു പ്രാർത്ഥനാപുഷ്പങ്ങൾ ഞങ്ങൾ
പാപത്തിൽ ചളിക്കുണ്ടിൽ നിൽക്കും
നൂറു പ്രാർത്ഥനാപുഷ്പങ്ങൾ ഞങ്ങൾ

പാണികൾ നീട്ടി നിൽപ്പൂ നിന്റെ തൃപ്പദം തേടി
ആ...പാണികൾ നീട്ടി നിൽപ്പൂ നിന്റെ തൃപ്പദം തേടി
പാവന പദരേണു തേടി നിന്റെ പാവന പദരേണു തേടി
താരാപഥങ്ങൾ വാഴും തമ്പുരാനേ

താവക മഹിമകൾ വാഴ്ത്തും
ദേവാലയ മണികളീ ഞങ്ങൾ
ആ.. താവക മഹിമകൾ വാഴ്ത്തും
ദേവാലയ മണികളീ ഞങ്ങൾ
ആദിവ്യകാരുണ്യത്തിൻ സാദരം വളർത്തുന്ന

ആ .. ആദിവ്യകാരുണ്യത്തിൻ സാദരം വളർത്തുന്ന
മുത്തുമണികളായ് മാറ്റൂ
ഞങ്ങളെ മുത്തുമണികളായ് മാറ്റൂ
താരാപഥങ്ങൾ വാഴും തമ്പുരാനേ
ഈ താമരപ്പൂമൊട്ടിനെ തഴുകിയാലും
ഈ താമരപ്പൂമൊട്ടിനെ ...
താരാപഥങ്ങൾ വാഴും തമ്പുരാനേ




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts