അയ്യനെ കാണാൻ
അയ്യപ്പ ഗാനങ്ങൾ വാല്യം II
Ayyane Kaanaan (Ayyappa Gaanangal Vol II)
വിശദവിവരങ്ങള്‍
വര്‍ഷം 1982
സംഗീതംആലപ്പി രംഗനാഥ്
ഗാനരചനആലപ്പി രംഗനാഥ്
ഗായകര്‍കെ ജെ യേശുദാസ്
രാഗംആനന്ദഭൈരവി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:26:57.



അയ്യനെ കാണാന്‍ സ്വാമി അയ്യനെ കാണാന്‍
പൊന്നമ്പലമേട്ടില്‍ വാഴുമയ്യനെ കാണാന്‍
കുന്നും കുഴിയും കാട്ടുകല്ലും മുള്ളുകളും
ചവിട്ടി ഉല്ലാസരായ് ഇന്നു ഞങ്ങള്‍ വരുന്നയ്യപ്പാ
(അയ്യനെ)

സ്വാമി ശരണം അയ്യപ്പാ
ശരണം ശരണം അയ്യപ്പാ

മണ്ഡലവൃതമെടുത്തു മാലയണിഞ്ഞ്
ഇരുമുടിക്കെട്ടും താങ്ങി വരുന്നയ്യപ്പാ
പമ്പയില്‍ കുളിച്ചു ഞങ്ങള്‍ ബലി കഴിഞ്ഞ്
പമ്പമേളപ്പാട്ടു പാടി വരുന്നയ്യപ്പാ
ഏറ്റം കഠിനം മലയേറ്റം കഠിനം
തൃക്കൈ നീട്ടി കരിമല നീലിമല
ഏറ്റിവിടെന്റയ്യാ...
(അയ്യനെ)

സ്വാമി ശരണം അയ്യപ്പാ
ശരണം ശരണം അയ്യപ്പാ

പടിത്താഴെ എത്തി ഞങ്ങള്‍ തൊഴുതയ്യപ്പാ
നാളികേരം നടയിലങ്ങുടച്ചയ്യപ്പാ
പടി പതിനെട്ടും തൊട്ടു തൊഴുതയ്യപ്പാ
തിരുമുമ്പിലെത്തി ഞങ്ങള്‍ വിളിച്ചയ്യപ്പാ
ദോഷം തീര്‍ക്കേണേ സ്വാമീ മോക്ഷം തരണേ
സ്വാമീ തൃക്കണ്‍ പാര്‍ത്ത് അടിയരുടെ
അല്ലലകറ്റണമേ...
(അയ്യനെ)

സ്വാമി ശരണം അയ്യപ്പാ
ശരണം ശരണം അയ്യപ്പാ

സ്വാമിയേ ശരണമയ്യപ്പാ
ഹരിഹരസുതനേ ശരണമയ്യപ്പാ
ഹരിഹരസുതനാനന്ദചിത്ത-
നയ്യനയ്യപ്പ സ്വാമിയേ ശരണമയ്യപ്പാ



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts