കണ്ണുനീരു തുടയ്ക്കുന്ന
അയ്യപ്പ ഗാനങ്ങള്‍ 4
Kannuneeru Thudaykkunna (Ayyappa Ganangal Vol IV)
വിശദവിവരങ്ങള്‍
വര്‍ഷം 1984
സംഗീതംവി ദക്ഷിണാമൂർത്തി
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംകാപ്പി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:26:54.

കണ്ണുനീരു തുടയ്ക്കുന്ന കൈയ്യേത്?
കാട്ടില്‍ നമ്മെ തുണയ്ക്കുന്ന പൊരുളേത്?
പമ്പയാറ്റിലൊഴുകുന്ന കുളിരേത്? നമ്മെ
പാട്ടുപാടിയുറക്കുന്ന സ്വരമേത്?
അയ്യപ്പന്‍... സ്വാമി അയ്യപ്പന്‍...

പന്തളത്തില്‍ വളര്‍ന്നൊരു പുണ്യമേത്?
പതിനെട്ടാംപടിയുടെ തത്ത്വമേത്?
പ്രാരബ്ധക്കടലിലെ തോണിയേത്? ഓരോ
പാപവും ചുട്ടെരിക്കും അഗ്നിയേത്?
അയ്യപ്പന്‍... സ്വാമി അയ്യപ്പന്‍...
(കണ്ണുനീര്...)

ജന്മദുഃഖക്കൂരിരുളില്‍ സൂര്യദീപം, പൗഷ-
പൗര്‍ണ്ണമിക്കുട നിവര്‍ത്തും ചാന്ദ്രയോഗം
ശൈവവൈഷ്ണവങ്ങള്‍‌തന്‍ അദ്വൈതഭാവം
ഓരോ ചന്ദനക്കുറിക്കും പുരുഷാര്‍ത്ഥസാരം
അയ്യപ്പന്‍... സ്വാമി അയ്യപ്പന്‍...
(കണ്ണുനീര്...)




 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts