വില്ലെടുത്തു വിളയാടും
അയ്യപ്പ ഗാനങ്ങള്‍ 4
Villeduthu Vilayadum (Ayyappa Ganangal Vol IV)
വിശദവിവരങ്ങള്‍
വര്‍ഷം 1984
സംഗീതംവി ദക്ഷിണാമൂർത്തി
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംകാനഡ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:26:53.
വില്ലെടുത്തു വിളയാടും ദൈവമേ
ഭക്തഹൃദയമാം നീലവാനില്‍
മഴവില്ലെടുത്തു കുലയ്ക്കും വൈഭവമേ
നിന്‍റെയമ്പിനല്ലയോ ഞങ്ങള്‍ വരുന്നു
നിന്നെ നമ്പിയല്ലയോ ഞങ്ങള്‍ വരുന്നു
അയ്യനയ്യപ്പാ ശരണമയ്യപ്പാ [2]
(വില്ലെടുത്തു)

കരിയുണ്ടേ പുലിയുണ്ടേ ഞങ്ങടെയുള്ളില്‍
കരിനാഗപ്പുറ്റുണ്ടേ ഞങ്ങടെയുള്ളില്‍
അണിവില്ലിന്‍ ഞാണൊലിയാല്‍ മണികണ്ഠാ നീ
ഞങ്ങടെയഴല്‍‌പോക്കണമയ്യനയ്യപ്പാ ശരണമയ്യപ്പാ
അയ്യനയ്യപ്പാ ശരണമയ്യപ്പാ [2]
(വില്ലെടുത്തു)

കല്ലുണ്ടേ മുള്ളുണ്ടേ ഞങ്ങടെയുള്ളില്‍
കണ്ണില്ലാത്തിരുളാണേ ഞങ്ങടെയുള്ളില്‍
ഒരു പുഞ്ചിരിയാലങ്ങേ തിരുമിഴിയാല്‍ നീ
ഞങ്ങടെ ഭവദുരിതം പോക്കണം വിഭോ ശരണമയ്യപ്പാ
അയ്യനയ്യപ്പാ ശരണമയ്യപ്പാ [2]
(വില്ലെടുത്തു)


 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts