മണ്ണിനു തൻ വേലി
ഓര്‍മ്മിക്കാന്‍ ഓമനിയ്ക്കാന്‍
Manninu than veli (Ormikkan Omanikkan)
വിശദവിവരങ്ങള്‍
വര്‍ഷം 2002
സംഗീതംവിദ്യാധരൻ
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍വിജയ്‌ യേശുദാസ്‌
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:26:55.
 

മണ്ണിനു തൻ വേളിപ്പെണ്ണിനു
ദൈവം കനിഞ്ഞൊരു പണം നൽകി
മാണിക്യ പൊൻപണം നൽകി
എടുത്താലും കൊടുത്താലും തീരാത്ത
പണമെടുത്തെന്തെല്ലാമവൾ വാങ്ങി
എല്ലാമൊരുമിച്ചു വാങ്ങി
(മണ്ണിനു...;.)


പുഴകളേ വാങ്ങി പുളകങ്ങൾ വാങ്ങി
പുരുഷാന്തരങ്ങളെ വളർത്തി
പാൽക്കടൽ വാങ്ങി പൗർണ്ണമി വാങ്ങി
പവിഴപ്പാടങ്ങൾ വാങ്ങി
അവൾ പട്ടുടുത്ത സന്ധ്യകളേ വിലയ്ക്കു വാങ്ങി
(മണ്ണിനു...;.)

വളകൾ വാങ്ങി വജ്രങ്ങൾ വാങ്ങി
വനദേവതകളേ പുലർത്തി
പൂക്കുട വാങ്ങി പൂത്താലി വാങ്ങി
പുതുമഴച്ചെപ്പുകൾ വാങ്ങി
അവൾ കണ്ണെഴുത്തിന്നമാവാസിക്കറുപ്പു വാങ്ങി
(മണ്ണിനു...;.)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts