സ്വപ്നങ്ങള്‍ ഒരു വഴിയേ
വിഷാദ ഗാനങ്ങൾ 1
Swapnangal Oru Vazhiye (Vishaada Gaangangal (Vol 1))
വിശദവിവരങ്ങള്‍
വര്‍ഷം 1983
സംഗീതംദര്‍ശന്‍ രാമന്‍
ഗാനരചനബാലു കിരിയത്ത്
ഗായകര്‍കെ ജെ യേശുദാസ്
രാഗംശിവരഞ്ജനി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:26:50.
 

സ്വപ്നങ്ങളൊരു വഴിയേ മനുഷ്യന്റെ
വിധിയോ മറ്റൊരു വഴിയേ
കാലിടറാതെ പോവുക നീ കണ്ണുനീർ പൈങ്കിളിയേ
കണ്ണുനീർ പൈങ്കിളിയേ
(സ്വപ്നങ്ങളൊരു....)

നീരാളി പോലെ പിൻ തുടരുന്നു
നോവിൻ കൂർത്ത നഖമുനകൾ
ഞാനിന്നിക്കരെ നീയോ അക്കരെ
കടത്തു വഞ്ചിയോ അകലെ
അകലെ അകലെ..
(സ്വപ്നങ്ങളൊരു....)

മിഴിനീർ വീണു ഈറനണിഞ്ഞൊരീ
ജീവിതനദിയുടെ കരയിൽ
ആയിരം കനവുകൾ ആയിരം മോഹങ്ങൾ
ഇഴ പൊട്ടിയിവിടെ മയങ്ങുമ്പോൾ
മനസ്സേ വെറുതേ ഇനിയും ശാശ്വത സ്വർഗ്ഗം തിരയരുതേ
നീ കരയരുതേ
(സ്വപ്നങ്ങളൊരു....)



 


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts