വലംപിരി ശംഖിൽ
വസന്തഗീതങ്ങൾ
Valampiri Sankhil (Vasantha Geethangal)
വിശദവിവരങ്ങള്‍
വര്‍ഷം 1984
സംഗീതംരവീന്ദ്രൻ
ഗാനരചനബിച്ചു തിരുമല
ഗായകര്‍കെ ജെ യേശുദാസ്
രാഗംകല്യാണ വസന്തം
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:26:47.
വലം‌പിരിശംഖില്‍ തുളസീതീര്‍ത്ഥം
മലയജകുങ്കുമ മഹാപ്രസാദം
പ്രദക്ഷിണവഴിയില്‍ അഴകിന്നഴകേ
നിന്റെ മനോഹരരൂപം...
മദാലസരൂപം... കോമളരൂപം...
(വലം‌പിരി)

ചുറ്റമ്പലത്തിലെ ചുവര്‍ചിത്രഭംഗിയില്‍
സുന്ദരി തേടുന്നതാരേ ആരേ?
ആ ചിത്രമെഴുതിയ മാരനെയോ?
അതിലെ അവതാരദേവനെയോ?
പറയൂ നീ... (വലം‌പിരി)

വാതില്‍മാടത്തിലെ രതിശില്പവേലയില്‍
കണ്മണി കാണുന്നതെന്തേ എന്തേ?
ആ ശില്പകലയുടെ ചാതുര്യമോ?
അതിലെ ശൃംഗാരചാപല്യമോ?
പറയൂ നീ... (വലം‌പിരി)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts