നാടു
ഋതുഗീതങ്ങൾ
Naadu (Rithu Geethangal)
വിശദവിവരങ്ങള്‍
വര്‍ഷം 2004
സംഗീതംരവീന്ദ്രൻ
ഗാനരചനകൈതപ്രം
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:26:41.
Naadu njaan chodhichu veedu njaan chodhichu


നാടു ഞാന്‍ ചോദിച്ചു ചോദിച്ചു
നാടില്ല എന്നു നീ വീടില്ല എന്നു നീ
നാണിച്ചു നാണിച്ചു മൊഴിഞ്ഞു
പേരു ഞാന്‍ ചോദിച്ചു ചോദിച്ചു
പേരില്ല എന്നു നീ നാളില്ല എന്നു നീ
മെല്ലെ ചൊല്ലി ചൊല്ലി മറഞ്ഞു
നിന്റെ പേരറിയാതെ നാടറിയാതെ ഉറങ്ങീല
ഞാന്‍ ഉറങ്ങീല
(നാടു ഞാൻ...)

അമ്പല നടയില്‍ അനുരാഗ പൂജക്കായ്‌
അന്നു ഞാന്‍ ഒരുങ്ങി നിന്നു (2)
നീയൊന്നു വരുമെന്നു വെറുതെ നിനച്ചു ഞാന്‍
മതിലകത്തൊതുങ്ങി നിന്നു
പ്രിയ രാഗ ക്ഷേത്രത്തില്‍ ഹൃദയ സോപാനത്തില്‍
മണി നാദം മുഴങ്ങീല അതു വഴി നീ വന്നീല
(നാടു ഞാൻ..)

ചന്ദനമില്ലാതെ സിന്ദൂരമില്ലാതെ സന്ധ്യയും ഞാനും നിന്നു (2)
ആ വഴി ഈ വഴി ആളുകളൊഴുകവെ ആരിലും നീയില്ലല്ലൊ
ദീപാരാധന നട തുറന്നപ്പോള്‍
ഒരു രൂപം ഞാന്‍ കണ്ടു ആ രൂപം നീയല്ലോ
(നാടുഞാൻ..)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts