വിശദവിവരങ്ങള്‍ | |
വര്‍ഷം | 1987 |
സംഗീതം | വിദ്യാധരൻ |
ഗാനരചന | യൂസഫലി കേച്ചേരി |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | മാണ്ഡ് |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:26:43.
പൂജാമണിയറ തുറക്കൂ മലരേ റോജാ രാജകുമാരീ അനുരാഗലോലൻ വരവായ് മധുപൻ ആരാമകുസുമവിഹാരീ (പൂജാമണിയറ ...) ഇരുളിന്റെ കരിമ്പടം നീക്കിയ ഭൂമി ഇളവെയിൽ പൊന്നാടയുടുത്തൂ മൃദുലേ ഉണരൂ ഇനിയെന്റെ കണ്മണി തൻ കുനുകുന്തളത്തിൽ നീ കുടിയിരിയ്ക്കൂ (പൂജാമണിയറ...) കുളിരണി പൂന്തെന്നൽ പരിമളമുണർത്തി തളിരുകൾ പൂങ്കുട നിവർത്തീ അഴകേ ഉണരൂ ഇനിയെന്റെ ഓമലിൻ കേശ സിംഹാസനം നീ അലങ്കരിയ്ക്കൂ (പൂജാമണിയറ...) | |