വിശദവിവരങ്ങള്‍ | |
വര്‍ഷം | 2012 |
സംഗീതം | കെ എം അഫ്സല് |
ഗാനരചന | റഫീഖ് അഹമ്മദ് |
ഗായകര്‍ | ശ്രീനിവാസ് ,ശ്വേത മോഹൻ |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: August 20 2012 04:39:22.
ഒരു നാള് അരികില്‍ മണലിന് നനവില്‍ വെറുതേ....വിരലിനാല്‍ എഴുതി നിന് പേരതോര്ക്കുന്നുവോ നീ.... ഒരു നാള് അരികില്‍........ വാർകൂന്തലില്‍ നീ മന്ദം തഴുകുന്നനേരത്താവാം.... മൂളുന്നൊരോര്മ്മപ്പാട്ടില് തിരയുന്ന നേരത്താവാം... ഒരു പൂവിതള്‍ അതിലോലമാം പകല്സ്വപ്നമായ് വന്നെന്നുള്ളില്‍.... പാടങ്ങള്‍ കൊയ്തൊഴിഞ്ഞു പല വേനലും കഴിഞ്ഞു... ചിലതിന്നു വീണ്ടും ഓർപ്പൂ പറയാത്തതാം... രാവിന്റെ ഓരമേതോ സ്ഥിരതാരബിന്ദു പോലെ ചിലതുണ്ടു ബാക്കി നിൽപ്പൂ പകരാത്തതായ്... പൂക്കാത്ത ശാഖയുണ്ടോ...... ചേക്കേറുമെങ്കില് നീ പെയ്യാത്ത മേഘമുണ്ടോ നീ പാടുകിൽ.... ഒരു നാള് ഇവിടെ ഒഴുകും പുഴയില്‍... പതിയെ...ഒരു മലര് വിവശമായ് വീണതോര്ക്കുന്നുവോ നീ.... ഒരു നാള് ഇവിടെ....... | |