അയ്യനേ അന്‍പുടയോനേ
അയ്യപ്പഗാന സമാഹാരം
Ayyane Anpudayone (Ayyappa Songs Collection)
വിശദവിവരങ്ങള്‍
വര്‍ഷം 2002
സംഗീതംലഭ്യമല്ല
ഗാനരചനലഭ്യമല്ല
ഗായകര്‍പി ജയചന്ദ്രൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 10 2012 09:29:16.

അയ്യനേ അൻപുടയോനേ
അകതാരില്‍ ആടിപ്പാടി നീ വരൂ..(2)
എരുമേലില്‍ പേട്ട കെട്ടി
ഒരുമയില്‍ താളം കൊട്ടി..(2)
ഏഴകളീ കാടു കേറി മേടുകേറി
സന്നിധാനം പൂകിടുന്നു....
(അയ്യനേ അൻപുടയോനേ...)
സ്വാമി തിന്തകത്തോം...അയ്യപ്പ തിന്തകത്തോം
സ്വാമി തിന്തകത്തോം...അയ്യപ്പ തിന്തകത്തോം
സത്യമാം സന്നിധി സൌന്ദര്യ സന്നിധി
അയ്യപ്പ തിന്തകത്തോം..(2)
(അയ്യനേ അൻപുടയോനേ...)

തിരുവാഭരണത്തെ വലം വെച്ചു നില്‍ക്കും
പരുന്തിന്‍ ചിറകിലും പവിത്ര ഹൃത്തിലും (2)
ആദിതാളമല്ലേ...അയ്യപ്പകാലമല്ലേ...
ആലങ്ങാട്ടു സംഘത്തിന്റെ അടിമുടി നിന്‍ താളമല്ലേ....
സ്വാമി തിന്തകത്തോം...അയ്യപ്പ തിന്തകത്തോം
സ്വാമി തിന്തകത്തോം...അയ്യപ്പ തിന്തകത്തോം
സത്യമാം സന്നിധി സൌന്ദര്യ സന്നിധി
അയ്യപ്പ തിന്തകത്തോം..(2)
(അയ്യനേ അൻപുടയോനേ...)

കടുത്തസ്വാമിയെ കൈകൂപ്പി നില്‍ക്കും
കരളിന്‍ ചുണ്ടിലും കര്‍പ്പൂര നെഞ്ചിലും..(2)
ആദിഗീതമല്ലേ...അയ്യപ്പഗീതമല്ലേ...
അമ്പലപ്പുഴ സംഘത്തിനു് അതു ദിവ്യഹർഷമല്ലേ...
സ്വാമി തിന്തകത്തോം...അയ്യപ്പ തിന്തകത്തോം
സ്വാമി തിന്തകത്തോം...അയ്യപ്പ തിന്തകത്തോം
സത്യമാം സന്നിധി സൌന്ദര്യ സന്നിധി
അയ്യപ്പ തിന്തകത്തോം..(2)
(അയ്യനേ അൻപുടയോനേ...)


 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts