ശബരിമലയൊരു
അയ്യപ്പഗാന സമാഹാരം
Sabarimalayoru (Ayyappa Songs Collection)
വിശദവിവരങ്ങള്‍
വര്‍ഷം 2002
സംഗീതംലഭ്യമല്ല
ഗാനരചനലഭ്യമല്ല
ഗായകര്‍സതീഷ്‌ ബാബു
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 10 2012 09:28:47.

ശബരിമലയൊരു പൂങ്കാവനം
ശ്രീഭൂതനാഥന്റെ സിംഹാസനം..(2)
മാളികപ്പുറമാര്‍ന്ന മഞ്ജുളാംഗി തൃക്കൈയാല്‍
മണിവീണ മീട്ടുന്ന വൃന്ദാവനം...
ശബരിമലയൊരു പൂങ്കാവനം...ആ...ആ...

വിമലാകാശ കുടക്കീഴില്‍ വിലസും
ബ്രഹ്മാണ്ഡകോവിലിന്‍ നടയില്‍...
(വിമലാകാശ...)
കാലരഥങ്ങളില്‍ പുഷ്പാഞ്ജലി തൂവാന്‍
ഋതുദേവതമാര്‍ അണയുന്നു
ശബരീശ സ്തുതിഗീതം പാടുന്നു മണിത്തെന്നല്‍
ശയനപ്രദക്ഷിണം തുടരുന്നു...
ആദിത്യചന്ദ്രന്മാര്‍
ശയനപ്രദക്ഷിണം തുടരുന്നു...
ശങ്കര നന്ദന...ശരണം ശരണം
ശ്യാംബവിഭൂചിത...ശരണം ശരണം
ശബരിഗിരീശാ ശരണം
ശരണമെ ശരണം ശരണം
കലിയുഗ വരദാ...ശരണം ശരണം
കരിമല വാസാ...ശരണം ശരണം
ശ്രീമണികണ്ഠാ ശരണം
ശരണമെ ശരണം ശരണം
(ശബരിമലയൊരു....)

പാല്‍നിലാവൊഴുകുന്ന പമ്പാപുളിനത്തില്‍..(2)
പൂവിരലുണ്ടു കിടന്നവനേ....
(പാല്‍നിലാവൊഴുകുന്ന...)
പന്തളരാജന്റെ മടിയില്‍ പണ്ടൊരു
പഞ്ചമിച്ചന്ദ്രനായ് വളര്‍ന്നവനേ...
മകരസംക്രമം നിറമാല ചാര്‍ത്തുമ്പോള്‍
മനതാരില്‍ നിന്‍രൂപം തെളിയേണം
ഏകാന്തസാരമായ് അകതാരില്‍
നീ വന്നു വിളങ്ങേണം
ശങ്കര നന്ദന...ശരണം ശരണം
ശ്യാംബവിഭൂചിത...ശരണം ശരണം
ശബരിഗിരീശാ ശരണം
ശരണമെ ശരണം ശരണം
കലിയുഗ വരദാ...ശരണം ശരണം
കരിമല വാസാ...ശരണം ശരണം
ശ്രീമണികണ്ഠാ ശരണം
ശരണമെ ശരണം ശരണം
(ശബരിമലയൊരു....)


 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts