മകരസംക്രമം
അയ്യപ്പഗാന സമാഹാരം
Makarasamkramam (Ayyappa Songs Collection)
വിശദവിവരങ്ങള്‍
വര്‍ഷം 2002
സംഗീതംലഭ്യമല്ല
ഗാനരചനലഭ്യമല്ല
ഗായകര്‍രാജീവ് കുമാര്‍
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 10 2012 09:30:29.

മകരസംക്രമ മഞ്ജുളപ്പുലരിയില്‍
പൊന്‍മലയില്‍ ശരണഘോഷമുയര്‍ന്നു
ധര്‍മ്മശാസ്താവിനു നെയ്യഭിക്ഷേകത്തിനായ്
ശംഖൊലി മുഴങ്ങി തിരുനടയില്‍...
ശംഖൊലി മുഴങ്ങി തിരുനടയില്‍...
ശരണമയ്യപ്പാ...സ്വാമി ശരണമയ്യപ്പാ...
ഭക്തവത്സലാ സ്വാമി ശരണമയ്യപ്പാ...(2)
(മകരസംക്രമ....)

ഹൃദയമുരുകി ഭജിക്കുന്നോര്‍ക്കെല്ലാം
കാരുണ്യമൂര്‍ത്തിയാണു് ശ്രീമണികണ്ഠന്‍...
(ഹൃദയമുരുകി....)
സത്യധര്‍മ്മങ്ങള്‍ നിത്യവും പുലരാനായ്
കൃപതൂകി വനക്ഷേത്രത്തില്‍ വാണിടുന്നു സ്വാമി
കൃപതൂകി വനക്ഷേത്രത്തില്‍ വാണിടുന്നു
ശരണമയ്യപ്പാ...സ്വാമി ശരണമയ്യപ്പാ...
ഭക്തവത്സലാ സ്വാമി ശരണമയ്യപ്പാ...(2)
(മകരസംക്രമ....)

കഠിനദുഃഖത്തില്‍ തളരുന്നോര്‍ക്കെല്ലാം
ആലമ്പമൂര്‍ത്തിയാണു് പന്തളദാസന്‍...
(കഠിനദുഃഖത്തില്‍...)
പാരിനെയെന്നും പരിപാലിച്ചുകൊണ്ടു ദേവന്‍
ശബരീ ശൈലത്തില്‍ കുടികൊള്ളുന്നു..സ്വാമി
ശബരീ ശൈലത്തില്‍ കുടികൊള്ളുന്നു.
ശരണമയ്യപ്പാ...സ്വാമി ശരണമയ്യപ്പാ...
ഭക്തവത്സലാ സ്വാമി ശരണമയ്യപ്പാ...(2)
(മകരസംക്രമ....)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts