ഒരു മകരസന്ധ്യ
അയ്യപ്പഗാന സമാഹാരം
Oru Makarasandhya (Ayyappa Songs Collection)
വിശദവിവരങ്ങള്‍
വര്‍ഷം 2002
സംഗീതംലഭ്യമല്ല
ഗാനരചനലഭ്യമല്ല
ഗായകര്‍ജി വേണുഗോപാല്‍
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 05 2012 07:59:44.

ഒരു മകരസന്ധ്യയില്‍ സന്നിധാനത്തില്‍ ഞാന്‍
എകാഗ്രചിത്തനായ് നിന്നപ്പോള്‍
മണികണ്ഠസ്വാമിതന്‍ ദിവ്യപ്രകാശമെന്‍
മനതാരിലെങ്ങോ നിറഞ്ഞു നിന്നു...
(ഒരു മകരസന്ധ്യയില്‍....)

കര്‍പ്പൂരഗന്ധം നിറയുമീ സവിധത്തില്‍
നെയ്‌വിളക്കിന്‍ വരിഷ്ടമാം ജ്വാലയില്‍..
(കര്‍പ്പൂരഗന്ധം...)
അയ്യപ്പഗീതങ്ങള്‍ അലയടിച്ചെത്തുമീ
ധന്യനിമിഷമാം മാഘസന്ധ്യേ...
മാഘസന്ധ്യേ......
(ഒരു മകരസന്ധ്യയില്‍....)

നിന്നില്‍ അലിഞ്ഞലിഞ്ഞില്ലാതെ നിന്നപ്പോള്‍
കണ്ടു ഞാന്‍ ദിവ്യപ്രകാശമാം ജ്യോതിയെ
(നിന്നില്‍...)
അത്ഭുതം അത്ഭുതം എത്ര വിചിത്രമാം
ഈ പ്രപഞ്ചത്തെ ആരറിവൂ....ആരറിവൂ....
(ഒരു മകരസന്ധ്യയില്‍....)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts