ആരോ ഒരാള്‍
ഏകാകികളുടെ ഗീതം
Aaro Oraal (Ekaakikalude Geetham)
വിശദവിവരങ്ങള്‍
വര്‍ഷം 2007
സംഗീതംരാജീവ് ആലുങ്കൽ ,വിജയ്‌ കരുൺ
ഗാനരചനരാജീവ് ആലുങ്കൽ
ഗായകര്‍ലഭ്യമല്ല
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 02 2012 14:22:33.
 
ഇളവെയില്‍ പൂക്കളമിട്ടൊരീ മുറ്റത്തു്
ഇതു വരെ കേള്‍ക്കാത്ത പദനിസ്വനം
ഇതളിട്ട ഹേമന്തമറിയാതെ വന്നെന്റെ
ഇടനെഞ്ചിലേയ്ക്കെത്തി ലോലതാളം
(ഇളവെയില്‍ )

ആരൊ ഒരാള്‍ വന്നു നില്‍ക്കയാണപ്പുറം
ഏതോ വിശേഷം പറഞ്ഞു പോകാന്‍
ചേതോവികാരങ്ങള്‍ എമാകട്ടെ ഞാന്‍
കാതോര്‍ത്തിരിക്കണമെന്നു കാമ്യം

തിരശീല നീക്കവേ നിര്‍വികാരാധീനന്‍
ഏതോ ഒരജ്ഞാത താന്തരൂപന്‍
പൊയ്മുഖപ്പുറ്റുകള്‍ താണ്ടിയിന്നിവിടേയ്ക്കു്
വൈകിവന്നെത്തിയതേതോ നിസ്സ്വന്‍

ജഡയില്‍ വിരല്‍ കോതി മടിയാല്‍ മനം വാടി
ജഡമെന്ന പോലെയീ ദൈന്യരൂപം
ഇവനെന്റെ പ്രായമെന്നറിയാതെ ഓര്‍ത്തുപോയു്
ഇവനും അതേ രൂപം ഏറെ സാമ്യം

പേരു ചോദിച്ചില്ല വേരു ചോദിച്ചില്ല
പൊരുളറിഞ്ഞിവനെ ഞാന്‍ നോക്കി നില്പൂ
പാവം വിചാരങ്ങളൊട്ടുമില്ലാത്തൊരു
പതിതന്‍ പുറംകാഴ്ച കാണാത്തവന്‍

ഇടറും മിഴികളാം കണ്ണാടിയില്‍ നോക്കി
വെറുതെ ഞാന്‍ വായിച്ചു ഈ നൊമ്പരം
ഇവനാണു ഭാരതപൗരന്‍ ഉപകാരമറിയാത്ത
സഹതാപ പാപജന്മം

സ്നേഹമറിയാത്തവന്‍ മോഹമുണരാത്തവന്‍
സന്ധിയില്ലാശോകമേറ്റിടുന്നോന്‍
മകുടിയൂതുന്ന കിരാതവൈതാളികര്‍
മനസ്സിന്റെ സന്ഥി തളര്‍ത്തിവിട്ടോന്‍

അസ്ഥിഘണ്ടങ്ങളാല്‍ ഗോപുരം തീര്‍ത്തവന്‍
അസ്വസ്ഥ ചിന്ത ചുമന്നിരുന്നോന്‍
കുടല്‍മാല തോരണം തൂക്കുന്ന തെരുവിലെ
കുടിലതന്ത്രങ്ങള്‍ക്കു ഇരയാവന്‍

കടലുപോലുള്ളൊരീ കാലം കടക്കുവാന്‍
കലിബാധനൗകയില്‍ കയറിവന്നോന്‍
വാക്കുകള്‍ വാതില്‍ തുറക്കാത്ത ലോകത്തു
വാളെടുത്തങ്കം കുറിച്ച വീരന്‍

ഒടുവിലായിത്തിരി കാശിനായു് ആദര്‍ശ -
മൊരു ബലിപീഠത്തിലിട്ടു പോന്നോന്‍
ആറ്റിക്കുറുക്കിയ ആത്മസത്യങ്ങളെ
ഏറ്റെടുക്കാതെ അലഞ്ഞുവന്നോന്‍

വാതില്‍ക്കല്‍ വന്നിതാ നില്പൂ നിസ്സംഗനാ -
യോര്‍മ്മകളില്ലാത്ത മൂകനായി
രക്തം നനഞ്ഞൊരു ഭൂതകാലത്തിന്റെ
ചിത്രങ്ങളില്ലാത്ത നെഞ്ചുമായി

എന്തുവേണം എന്നു ചോദിച്ചതില്ല ഞാന്‍
ഒന്നുമോരാതയാള്‍ പോകയാലേ
സ്വത്വം അനാഥമായു് തീര്‍ന്നവനെന്തിനു്
ഇത്തിരി സ്നേഹത്തിന്‍ ദാഹതീര്‍ത്ഥം
(സ്വത്വം )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts