മാനിനി അഭിമാനിനി
ഒറ്റയ്ക്ക് നിന്നെയും നോക്കി
Maanini Abhimaanini (Ottakku Ninneyum Nokki)
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംഉമ്പായി
ഗാനരചനയൂസഫലി കേച്ചേരി
ഗായകര്‍ഉമ്പായി
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 23 2012 04:49:56.

മാനിനി അഭിമാനിനി മമ മാനസാനന്ദ ദായിനി
രാഗിണി കമ്രരൂപിണി മധുവാദിനി കളഭാഷിണി
മാനിനി അഭിമാനിനി മമ മാനസാനന്ദ ദായിനി
രാഗിണി കമ്രരൂപിണി മധുവാദിനി കളഭാഷിണി
മാനിനി അഭിമാനിനി..

എന്തിനായെൻ പുഷ്പവാടിയിൽ ബന്ധുരേ പാറി വന്നു നീ (2)
എന്തിനായെൻ കോവിലിൽ സുന്ദരി പൂജ ചെയ്തു നീ
(മാനിനി അഭിമാനിനി..)

മേഘകേശം മാറിലേക്കായ് മാടിയൊതുക്കിയ ഭാമിനി (2)
എന്തിനായെൻ മുന്നിൽ വന്നു സന്ധ്യാദീപവുമായ് നീ
(മാനിനി അഭിമാനിനി..)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts