മഹേശ്വരാ നിൻ
ഈശ്വരനെ തേടി
Maheswara Nin (Eeswarane Thedi)
വിശദവിവരങ്ങള്‍
വര്‍ഷം 1977
സംഗീതംകെ കെ ആന്റണി
ഗാനരചനഫാ ആബേൽ സി എം ഐ
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 18 2012 04:08:10.
 
മഹേശ്വര നിന്‍ സുദിനം കാണാന്‍ കഴിഞ്ഞ കണ്ണിനു സൗഭാഗ്യം
മനോജ്ഞമാം നിന്‍ ഗീതികള്‍ പാടാന്‍ കഴിഞ്ഞ നാവിനു സൗഭാഗ്യം

നൂറു നൂറു കണ്ണുകള്‍ പണ്ടേ അടഞ്ഞു നിന്നെ കാണാതെ (2)
നൂറു നൂറു മലരുകള്‍ പണ്ടേ കൊഴിഞ്ഞു പോയി കണ്ണീരില്‍ (2)
(മഹേശ്വര )

ദൈവജാതന്‍ പിറന്ന മണ്ണില്‍ വിരിഞ്ഞ മര്‍ത്ത്യനു സൗഭാഗ്യം (2)
മിന്നി നില്‍പ്പൂ താരകള്‍ വിണ്ണില്‍ തെളിഞ്ഞു കാണ്മൂ സ്വര്‍ലോകം (2)
(മഹേശ്വര )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts