എഴുന്നള്ളുന്നു രാജാവ്
ഈശ്വരനെ തേടി
Ezhunnallunnu Raajaavu (Eeswarane Thedi)
വിശദവിവരങ്ങള്‍
വര്‍ഷം 1977
സംഗീതംകെ കെ ആന്റണി
ഗാനരചനഫാ ആബേൽ സി എം ഐ
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 18 2012 03:54:54.
 
എഴുന്നള്ളുന്നു രാജാവെഴുന്നള്ളുന്നു
നാകലോകനാഥനീശോ എഴുന്നള്ളുന്നു
മാനവര്‍ക്കു വരം തൂകി എഴുന്നള്ളുന്നു
(എഴുന്നള്ളുന്നു )

ബെത്ലഹേമില്‍ വന്നുദിച്ചൊരു കനകതാരം
ജൂര്‍ദയായില്‍ കതിരു വീശിയ പരമദീപം
ഉന്നതത്തിലു് നിന്നിറങ്ങിയ ദിവ്യ ഭോജ്യം
മന്നിടത്തിനു ജീവനേകിയ സ്വര്‍ഗ്ഗ ഭോജ്യം
(എഴുന്നള്ളുന്നു )

കാനായില്‍ വെള്ളം വീഞ്ഞാക്കിയവന്‍
കടലിന്റെ മീതേ നടന്നു പോയവന്‍
മൃതിയടഞ്ഞ മാനവര്‍ക്കു ജീവനേകി
മനമിടിഞ്ഞ രോഗികള്‍ക്കു സൗഖ്യമേകി
(എഴുന്നള്ളുന്നു )

വഴികളേ പുതിയ മലരുകളണിഞ്ഞീടുവിന്‍
മനുജരേ മഹിത ഗീതികള്‍ പൊഴിഞ്ഞീടുവിന്‍
വൈരവും പകയുമെല്ലാം മറന്നീടുവിന്‍
സാദരം കൈകള്‍ കോര്‍ത്തു നിരന്നീടുവിന്‍
(എഴുന്നള്ളുന്നു )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts